വൈദ്യുതിവാഹനം: ഓഡി പടക്കളത്തിലേക്ക്
ഓഡി കരുത്തേറിയ ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ ഇലക്ട്രിക് കാര്‍ മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളെ കണ്ണുതുറന്ന് കാണുകയാണ് ഓഡിയിപ്പോള്‍.
ഈ ദശകത്തിന്റെ അവസാനമാകുമ്പേഴേക്കും ഇലക്ട്രിക് കാര്‍ വിപണിയില്‍ ശകത്മായ സാന്നിധ്യമായി മാറുക എന്നതാണ് ഓഡിയുടെ ലക്ഷ്യം.

ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ ബിഎംഡബ്ല്യു ഓഡിയെ അപേക്ഷിച്ച് ഒരു ദശകം മുമ്പിലാണെന്നു പറയാം. ഇതിനകം തന്നെ മികച്ച വില്‍പനയുള്ള രണ്ട് വാഹനങ്ങള്‍ ബിമ്മറിന്റേതായി നിരത്തുകളിലുണ്ട്. ഓഡിയെ ജാഗ്രതയിലാക്കുന്നതാണ് ഈ നേട്ടങ്ങള്‍.
അമേരിക്ക ആസ്ഥാനമാക്കിയ ടെസ്‌ല മോട്ടോഴ്‌സും ഏറെ മുന്നിലാണുള്ളത്. ടൊയോട്ട അടക്കമുള്ള മറ്റു കാര്‍ നിര്‍മാതാക്കളും ഈ വഴിക്കുള്ള നീക്കങ്ങള്‍ ത്വരിതഗതിയിലാക്കുന്നുണ്ട്.
2015ല്‍തന്നെ ഓഡിയുടെ ഇലക്ട്രിക് വാഹനം, ആര്‍8 നിരത്തുകളിലിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 450 കിലോമീറ്ററാണ് റെയ്ഞ്ച്.
ഓഡിയുടെ എസ്‌യുവികള്‍ അടക്കമുള്ള വാഹനങ്ങള്‍ക്ക് ഇലക്ട്രിക് പതിപ്പുകളിറക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ടെസ്‌ല പുറത്തിറക്കാനിരിക്കുന്ന മോഡല്‍ എക്‌സ് എസ്‌യുവിയുടെ എതിരാളിയായി ഒരു 'ക്യു8' മോഡല്‍ പുറത്തിറക്കും ഓഡി.
നിലവിലുള്ള എംഎല്‍ബി പ്ലാറ്റ്‌ഫോമിലായിരിക്കും ഈ വാഹനങ്ങളിലധികവും വരിക. ഇത് ചെലവുചുരുക്കലിന് ഓഡിയെ കാര്യമായി സഹായിച്ചേക്കും.


Click it and Unblock the Notifications








