ഓഡി എ4 പ്രീമിയം സ്‌പോര്‍ട് പതിപ്പ് വിപണിയില്‍

By Santheep

ഓഡി എ4 സെഡാന്റെ സ്‌പോര്‍ട് വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. മുംബൈ എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 39,95,000 രൂപയാണ് ഈ വേരിയന്റിന് വില. ഡീസല്‍ റെയ്ഞ്ചിലെ മിഡ് വേരിയന്റായി ഈ പതിപ്പ് ഇടം പിടിക്കുന്നു.

ചില ചെറിയ അപ്‌ഡേറ്റുകള്‍ ഈ വേരിയന്റില്‍ വരുത്തിയിട്ടുണ്ട്. 2.0 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്. 177 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് ശേഷിയുണ്ട്. എന്‍ജിന്റെ പരമാവധി ചക്രവീര്യം 380 എന്‍എം.

ഓഡി എ4 സെഡാനെക്കുറിച്ച് കൂടുതലറിയാം

ഈ മധ്യനിര വേരിയന്റിന് ചില അപ്‌ഗ്രേഡുകളും നല്‍കിയിട്ടുണ്ട് ഓഡി. ബംപര്‍ ഡിസൈനില്‍ മാറ്റം വരുത്തിയിരിക്കുന്നു. 17 ഇഞ്ച് അലോയ് വീലുകളാണ് ഈ പതിപ്പിനുള്ളത്. വൈറ്റ്, റെഡ് എന്നീ നിറങ്ങളില്‍ എ4 പ്രീമിയം സ്‌പോര്‍ട് ലഭ്യമാണ്.

ബ്ലാക്ക് ഇന്റീരിയറിലാണ് എ4 പ്രീമിയം സ്‌പോര്‍ട് ലഭിക്കുക. സാധാരണ എ4 സെഡാനുകള്‍ ഡ്യുവല്‍ ടോണില്‍ മാത്രമേ ലഭിക്കൂ.

ഒരു കാര്‍ബണ്‍ ബ്ലാക്ക് പാക്കേജും ഈ വേരിയന്റില്‍ ലഭിക്കുന്നതാണ്. ഇതില്‍, ഡോര്‍ മോള്‍ഡിങ്, വിന്‍ഡോ സില്‍, വിങ് മിററുകള്‍ എന്നിവയെല്ലാം കറുപ്പു നിറത്തില്‍ വരുന്നു.

More from DriveSpark

View More

Article Published On: Tuesday, November 18, 2014, 12:14 [IST]
English summary
Audi India launch A4 premium sport variant.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X