ഓഡിയുടെ ഡീസല്‍ ഹൈബ്രിഡ് മോഡല്‍ വരുന്നു
ഡീസല്‍ എന്‍ജിനോടൊപ്പം ഇലക്ട്രിക് മോട്ടോര്‍ ചേര്‍ത്ത് ഒരു ഓഡി കാര്‍ പുറത്തിറങ്ങും. 1989ല്‍ പുറത്തിറങ്ങിയ ഡ്യുവോ മോഡലിനുശേഷം ഇതാദ്യമായാണ് ഓഡി തങ്ങളുടെ ഒരു മോഡലില്‍ ഡീസല്‍ ഹൈബ്രിഡ് എന്‍ജിന്‍ ചേര്‍ക്കുന്നത്. പുതിയ ഓഡി എ8 ഇ-ട്രോണിലാണ് ഡീസല്‍ ഹൈബ്രിഡ് എന്‍ജിന്‍ ഘടിപ്പിക്കുക.
3 ലിറ്റര്‍ ശേഷിയുള്ള വി6 ഡീസല്‍ എന്‍ജിനാണ് വാഹനത്തിലുണ്ടാവുക. ഈ എന്‍ജിനോടൊപ്പം ഇലക്ട്രിക് മോട്ടോര്‍ ഘടിപ്പിക്കും. ഹൈബ്രിഡ് എന്‍ജിന്‍ ആകെ ഉല്‍പാദിപ്പിക്കുന്ന കരുത്ത് 368 കുതിരശക്തിയാണ്. ടോര്‍ക്ക് നില 700 എന്‍എം.
പൂര്‍ണമായും ഇലക്ട്രിക് മോട്ടോറില്‍ ഓടുകയാണെങ്കില്‍ 50 കിലോമീറ്റര്‍ വരെ പോകാന്‍ കഴിയും ഓഡി എ8 ഇ-ട്രോണിന്.

പുതുതായി വികസിപ്പിച്ചെടുത്ത ഇ-ട്രോണ്‍ ഡീസല്‍ ഹൈബ്രിഡ് എന്‍ജിന്‍ ഓഡിയുടെ മറ്റു മോഡലുകളിലും ഘടിപ്പിക്കുമെന്നാണറിയുന്നത്. എ7, ക്യു7 മോഡലുകളില്‍ ഈ എന്‍ജിന്‍ താമസിയാതെ കാണാന്‍ കഴിയും.
ഈ പുതിയ എന്‍ജിന്‍ അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്ന് ഉള്‍റിച്ച് ഹാക്കന്‍ബര്‍ഗ് വ്യക്തമാക്കുന്നു. ഓഡി എ8ല്‍ തന്നെയായിരിക്കും ഈ എന്‍ജിന്റെ അരങ്ങേറ്റമെന്നും അദ്ദേഹം ഉറപ്പുനല്‍കി.


Click it and Unblock the Notifications








