പുതിയ 10 മോഡലുകള്‍ക്കായി ഓഡിയുടെ 24 ബില്യണ്‍ യൂറോ നിക്ഷേപം
ജര്‍മന്‍ പ്രീമിയം കാര്‍നിര്‍മാതാവായ ഓഡി 24 ബില്യണ്‍ യൂറോയുടെ നിക്ഷേപം നടത്താനൊരുങ്ങുന്നു. പുതിയ പത്ത് മോഡലുകള്‍ വികസിപ്പിച്ചെടുക്കാന്‍ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. ഇതിലേക്കാണ് പുതിയ നിക്ഷേപത്തിന്റെ ഭൂരിഭാഗവും പോവുക.
ഓഡി വെളിപ്പെടുത്തുന്നതു പ്രകാരം നിക്ഷേപത്തുകയുടെ 70 ശതമാനവും പുതിയ കാറുകളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കും. ഏറ്റവും ആധുനികമായ സാങ്കേതികതകള്‍ കാറുകളിലേക്ക് സന്നിവേശിപ്പിക്കാന്‍ ഈ നിക്ഷേപം സഹായകമാകും ഓഡിക്ക്.

പുതുതലമുറ എന്‍ജിനുകളുടെ നിര്‍മാണവും ഓഡി ലക്ഷ്യം വെക്കുന്നുണ്ട്. ഈ കമ്പുസ്റ്റ്യന്‍ എന്‍ജിനുകള്‍ നിലവിലുള്ളവയെക്കാള്‍ ഇന്ധനക്ഷമതയേറിയവയും ബദല്‍ ഇന്ധനസാങ്കേതികതകളോട് ചേര്‍ന്നു പോകുന്നവയുമായിരിക്കും.
അതെസമയം പുതിയ കാര്‍മോഡലുകളെക്കുറിച്ച് കാര്യമായൊന്നും വിട്ടുപറയുന്നില്ല ഓഡി. രണ്ടായിരത്തിഇരുപതാമാണ്ടോടെ പുതിയ മോഡലുകള്‍ വിപണിയിലെത്തും.


Click it and Unblock the Notifications








