ഓഡി ആര്‍എസ്7 സ്‌പോര്‍ട്‌സ് സലൂണ്‍ ലോഞ്ച് 6ന്

ഓഡി ആര്‍എസ് 7 സ്‌പോര്‍ട്‌സ് സലൂണ്‍ ഇന്ത്യന്‍ വിപണിയില്‍ ജനുവരി ആറിന് എത്തിച്ചേരുമെന്ന് പ്രഖ്യാപനം. ഓഡി ഇന്ത്യയുടെ ഫേസ്ബുക്ക് പേജ് വഴിയാണ് പ്രഖ്യാപനം നടന്നത്.

ഓഡി എ7 സെഡാനിന്റെ സ്‌പോര്‍ട്‌സ് പതിപ്പാണ് ആര്‍എസ് 7 സ്‌പോര്‍ട്‌സ് സലൂണ്‍. മെഴ്‌സിഡിസ് ബെന്‍സിന്റെ പെര്‍ഫോമന്‍സ് കാറുകള്‍ നിരവധി ഇന്ത്യന്‍ വിപണിയിലെത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഓഡിയുടെ പുതിയ നീക്കത്തെ നോക്കിക്കാണേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ ചുവടെ.

ഓഡി ആർഎസ് ൭ സ്പോർട്സ് സലൂൺ ഇന്ത്യയിലേക്ക്

മെഴ്‌സിഡിസ് ബെന്‍സ് ഇ63 എഎംജി, ബിഎംഡബ്ല്യൂ എം5 എഎംജി എന്നീ വാഹനങ്ങള്‍ക്കെതിരായ ഒരു പെര്‍ഫെക്ട് പെര്‍ഫോമറാായിരിക്കും ഓഡി ആര്‍എസ്7 സ്‌പോര്‍ട്‌സ് സലൂണ്‍.

ഓഡി ആർഎസ് ൭ സ്പോർട്സ് സലൂൺ ഇന്ത്യയിലേക്ക്

4 ലിറ്റര്‍ ടിഎഫ്എസ്‌ഐ ട്വിന്‍ ടര്‍ബോ വി8 എന്‍ജിനാണ് ഓഡി ആര്‍എസ്7 സോപോര്‍ട്‌സ് സലൂണിലുള്ളത്. 6700 ആര്‍പിഎമ്മില്‍ 560 പിഎസ് കരുത്ത് ഈ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നു. 1750 ആര്‍പിഎമ്മില്‍ 700 എന്‍എം ചക്രവീര്യവും എന്‍ജിന്‍ പകരും.

ഓഡി ആർഎസ് ൭ സ്പോർട്സ് സലൂൺ ഇന്ത്യയിലേക്ക്

മണിക്കൂറില്‍ 250 കിലോമീറ്റര്‍ വരെ വേഗത പിടിക്കാന്‍ കഴിയും ഓഡി ആര്‍എസ്7ന്. ഇത് ഇലക്ട്രോണികമായി നിയന്ത്രിക്കപ്പെട്ട വേഗതയാണെന്നും അറിയുക. ഇന്ത്യയ്ക്ക് പുറത്തുള്ള വിപണികളില്‍ മണിക്കൂറില്‍ 305 കിലോമീറ്റര്‍ വരെ വേഗതയില്‍ പായുവാന്‍ ഈ എന്‍ജിന് സാധിക്കും. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 3.9 സെക്കന്‍ഡ് നേരമാണ് ആര്‍എസ്7 എടുക്കുക.

ഓഡി ആർഎസ് ൭ സ്പോർട്സ് സലൂൺ ഇന്ത്യയിലേക്ക്

ഓഡിയുടെ ക്വട്രോ ആള്‍-വീല്‍ ഡ്രൈവ് സിസ്റ്റത്തിലാണ് ആര്‍എസ്7 സലൂണ്‍ വരുന്നത്. 8 സ്പീഡ് ട്രാന്‍സ്മിഷന്‍ വഴി പകരുന്ന ചക്രവീര്യം വീലുകളിലേക്ക് 60:40 എന്ന അനുപാതത്തില്‍ യഥാക്രമം പിന്‍-മുന്‍ വീലുകളിലേക്ക് എത്തുന്നു.

ഓഡി ആർഎസ് ൭ സ്പോർട്സ് സലൂൺ ഇന്ത്യയിലേക്ക്

'സിലിണ്ടര്‍ ഓണ്‍ ഡിമാന്‍ഡ്' സാങ്കേതികതയിലാണ് എന്‍ജിന്‍ നിര്‍മിച്ചിരിക്കുന്നത്. കുറഞ്ഞ ലോഡ് മാത്രമേയുള്ളൂവെങ്കില്‍ എട്ട് സിലിണ്ടറുകളില്‍ നാലെണ്ണം പ്രവര്‍ത്തനരഹിതമാക്കാവുന്നതാണ്. ഇത് ഇന്ധനക്ഷമത വലിയ തോതില്‍ വര്‍ധിപ്പിക്കാന്‍ സഹായകമാണ്.

വില

വില

ഇന്ത്യന്‍ നിരത്തില്‍ ഓഡി ആര്‍എസ്7 സ്‌പോര്‍ട്‌സ് സലൂണിന് 1.5 കോടി രൂപയുടെ പരിസരത്തില്‍ വിലയുണ്ടാകും.

More from DriveSpark

Article Published On: Saturday, January 4, 2014, 17:22 [IST]
English summary
Audi India has revealed through its official Facebook page that it will launch the RS 7 sports saloon in the country on January 6th.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X