ഓഡി എസ്1 ഹാച്ച്ബാക്ക് അവതരിച്ചു

ഓഡിയുടെ പുതിയ എ1 മോഡലായ എസ്1 ജനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ മാസത്തില്‍ ഈ വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു ഓഡി.

എസ് വണ്‍, എസ് വണ്‍ സ്‌പോര്‍ട്‌സ്ബാക്ക് എന്നിങ്ങനെ രണ്ട് വേരിയന്റുകള്‍ വാഹനത്തിനുണ്ട്. ഇതില്‍ എസ്1 രണ്ട് ഡോറുകളുള്ള പതിപ്പാണ്. സ്‌പോര്‍ട്‌സ്ബാക്കിന് നാല് ഡോറുകള്‍ ഘടിപ്പിച്ചിരിക്കുന്നു.

സ്‌പോര്‍ടി ഡിസൈന്‍ ശൈലിയാണ് ഓഡി എസ്1 നിര്‍മാണത്തില്‍ പിന്തുടരുന്നത്. വലിയ എയര്‍ ഇന്‍ടേക്കുകള്‍, സിനണ്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയ്ല്‍ ലൈറ്റുകള്‍, ക്വാഡ് എക്‌സോസ്റ്റ്, റൂഫില്‍ സ്പ്ലിറ്റ് സ്‌പോയ്‌ലര്‍ എന്നിങ്ങനെയുള്ള സന്നാഹങ്ങള്‍ കാണാം.

സ്‌പോര്‍ടിയായ ഇന്റീരിയറാണ് ഓഡി എസ്1നുള്ളത്. കറുപ്പും മഞ്ഞയും ചുവപ്പും കലര്‍ത്തിയ വര്‍ണപദ്ധതി സ്‌പോര്‍ടി സൗന്ദര്യം വര്‍ധിപ്പിക്കുന്നു.

2.0 ലിറ്റര്‍ ശേഷിയുള്ള ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ച എന്‍ജിനാണ് ഒഎസ്1ന് കരുത്ത് പകരുന്നത്. 228 കുതിരകളുടെ കരുത്തുള്ള ഈ എന്‍ജിന്‍ 370 എന്‍എം ചക്രവീര്യം ഉല്‍പാദിപ്പിക്കുന്നു.

എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലെത്തിക്കുക 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ്. ഓഡിയുടെ ക്വട്രോ ആള്‍ വീല്‍ ഡ്രൈവ് സിസ്റ്റമാണ് എസ് വണ്ണിനോടു ചേര്‍ത്തിരിക്കുന്നത്.

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 5.8 സെക്കന്‍ഡ് നേരമേ വാഹനം എടുക്കുകയുള്ളൂ. വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ്. എ1 മോഡല്‍ റെയ്ഞ്ചില്‍ ഏറ്റവും വേഗം കൂടിയ വാഹനമാണ് എസ്1.

Audi S1 hot hatch unveiled at Geneva Motor Show

More from DriveSpark

Article Published On: Wednesday, March 5, 2014, 17:06 [IST]
English summary
Previewed initially through images last month, the new flagship Audi A1 model, the S1 has made its official debut at the Geneva Motor Show 2014.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X