ജനുവരിയില്‍ എല്ലാ കാറുകള്‍ക്കും വിലവര്‍ധിക്കും
ജനുവരി മാസം മുതല്‍ കാര്‍മോഡലുകളുടെ വില വര്‍ധിപ്പിക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറെടുക്കുന്നു. ഉയരുന്ന നിര്‍മാണച്ചെലവാണ് വില വര്‍ധിപ്പിക്കുന്നതിനു കാരണം.
ഏറെ നാളുകളായി കാര്‍ വിലകള്‍ വര്‍ധിപ്പിക്കുന്നതില്‍ നിന്ന് പിന്‍വാങ്ങി നില്‍ക്കുകയായിരുന്നു കാര്‍നിര്‍മാതാക്കള്‍. മോശപ്പെട്ട വിപണി കാലാവസ്ഥയെ പരിഗണിച്ചാണ് ഇത്രയും നാള്‍ വില വര്‍ധിപ്പിക്കാതിരുന്നത്. പൊതുവില്‍ മാന്ദ്യത്തിലുള്ള വിപണിക്ക് ഒരു വിലക്കയറ്റം കൂടി താങ്ങാനുള്ള ശേഷിയില്ലെന്നായിരുന്നു വിലയിരുത്തല്‍.

ഈ നിലയില്‍ അധികകാലം പോകാന്‍ കഴിയില്ലെന്ന തിരിച്ചറിവിലാണ് കമ്പനികള്‍ ഇപ്പോഴുള്ളത്. ലാഭത്തില്‍ വലിയ ഇടിവ് സംഭവിക്കുന്നത് നിര്‍മാതാക്കളെ ആശങ്കയിലാക്കുന്നുണ്ട്. വലിയ ഡിസ്‌കൗണ്ടുകള്‍ നല്‍കിയാണ് വില്‍പനെ സംതുലനത്തിലെത്തിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ കാര്‍നിര്‍മാതാവായ മാരുതി സുസൂക്കി കഴിഞ്ഞ 14 മാസമായി കാര്‍വിലകളില്‍ മാറ്റം വരുത്തിയിട്ടില്ല. ഹ്യൂണ്ടായിയുടെ കാര്യവും ഇതുതന്നെയാണ്.
ഹോണ്ട, ടൊയോട്ട എന്നിവര്‍ അടുത്തമാസം തന്നെ വിലകള്‍ കൂട്ടിയേക്കും. രാജ്യത്തെ ഏറ്റവും വലിയ യൂട്ടിലിറ്റി വാഹന നിര്‍മാതാവായ മഹീന്ദ്ര ഇതിനകം തന്നെ വിലവര്‍ധന നടപ്പാക്കിയിട്ടുണ്ട്.


Click it and Unblock the Notifications








