30 ലക്ഷം തൊഴില്‍ നഷ്ടമായെന്ന് വിക്രം കിര്‍ലോസ്‌കര്‍
ഇന്ത്യയുടെ വാഹന വ്യവസായത്തിന് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ 25 ലക്ഷം മുതല്‍ 30 ലക്ഷം വരെ തൊഴിലുകള്‍ നഷ്ടമായെന്ന് സിയാം പ്രസിഡണ്ടും ടൊയോട്ട കിര്‍ലോസ്‌കര്‍ വൈസ് ചെയര്‍മാനുമായ വിക്രം കിര്‍ലോസ്‌കര്‍ പറഞ്ഞു. സാമ്പത്തികമാന്ദ്യം മൂലം ഓട്ടോവിപണി കടുത്ത പ്രതിസന്ധിയിലകപ്പെട്ടതോടെ ഇത്രയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയുണ്ടായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബാഗ്ലൂര്‍ ചേമ്പര്‍ ഓഫ് ഇന്‍ഡസ്ട്രിയുടെ വാര്‍ഷിക ജനറള്‍ മീറ്റിങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു വിക്രം കിര്‍ലോസ്‌കര്‍.

നിലവില്‍ ഓട്ടോമൊബൈല്‍ വ്യവസായരംഗത്ത് 29 ദശലക്ഷം പേര്‍ തൊഴിലെടുക്കുന്നതായി വിക്രം കിര്‍ലോസ്‌കര്‍ പറയുന്നു. ഇരുമ്പുഖനനം മുതല്‍ ഡീലര്‍ഷിപ്പുകള്‍ വരെ നീളുന്നതാണ് ഈ വ്യവസായത്തിന്റെ തൊഴില്‍മേഖലകള്‍. കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്തെ വളര്‍ച്ചയില്ലായ്മ മൂലം 10 ശതമാനത്തിന്റെ തൊഴില്‍വളര്‍ച്ചയാണ് ഇല്ലാതായത്.
രാജ്യത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് ഓട്ടോമൊബൈല്‍ വ്യവസായം വേണ്ടവിധം വളരേണ്ടത് അത്യാവശ്യമാണെന്ന് വിക്രം കിര്‍ലോസ്‌കര്‍ പറഞ്ഞു. ഇന്ത്യ നിലവില്‍ വിപണനത്തിനു വേണ്ടി മാത്രം തെരഞ്ഞെടുക്കുന്ന ഒരിടമായി മാറിയിരിക്കുന്നുവെന്നും ഉല്‍പാദനത്തിന്റെ സാധ്യതകള്‍ വേണ്ടവിധം ചൂഷണം ചെയ്യപ്പെടുന്നില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു.
ഇന്നത്തെ വീഡിയോ
മൈക്കിന്റെ ട്രക്ക് പൈക്‌സ് പീക്ക് കീഴടക്കി
പൈക്‌സ് പീക്കില്‍ സാധാരണമായി മോട്ടോര്‍സൈക്കിളുകളും ഫോര്‍വീലറുകളും ഇലക്ട്രിക് വാഹനങ്ങളുമെല്ലാമാണ് പ്രകടനം നടത്താറുള്ളത്. അപൂര്‍വമായി മാത്രം ട്രക്കുകളും അങ്ങോട്ടെത്തുന്നു. സ്റ്റണ്ട് സ്‌പെഷ്യലിസ്റ്റായ മൈക്ക് റിയാന്‍ തന്റെ ട്രക്കുമായി പൈക്‌സ് പീക്കിലെത്തി അസാധ്യ പ്രകടനം കാഴ്ച വെച്ചു. 8.3 ലിറ്റര്‍ ശേഷിയുള്ള ഒരു സൂപ്പര്‍ചാര്‍ജ്ഡ് മെഷീനുമായാണ് മൈക്ക് പൈക്‌സ് പീക്ക് കീഴടക്കിയത്. വീഡിയോ താഴെ.


Click it and Unblock the Notifications








