കൊച്ചിയിലെ ഓട്ടോറിക്ഷകളില്‍ ജിപിഎസ് മീറ്ററുകള്‍ വരും

By Santheep

കൊച്ചിയിലെ ഓട്ടോറിക്ഷകള്‍ക്ക് ജിപിഎസ് സംവിധാനം ചേര്‍ത്ത മീറ്ററുകള്‍ ഘടിപ്പിക്കാന്‍ നീക്കം. രാജ്യത്തുതന്നെ ഇതാദ്യമായാണ് ഇത്തരമൊരു സംവിധാനം നിലവില്‍ വരുന്നത്.

ജില്ലാ ഭരണകൂടമാണ് പുതിയ ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്. അമിതയാത്രാക്കൂലി ഈടാക്കുന്നതില്‍ കുപ്രസിദ്ധമാണ് കൊച്ചിയിലെ ഓട്ടോറിക്ഷകള്‍. അതെസമയം ഇത് ഇപ്പോള്‍ ഒരു നിര്‍ദ്ദേശം മാത്രമാണന്നറിയുക. ഇത്തരമൊരു സംവിധാനം വരുന്നതില്‍ ഭൂരിഭാഗം ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കും എതിര്‍പ്പില്ല എന്നാണറിയുന്നത്. കൂടുതല്‍ വിവരങ്ങള്‍ താളുകളില്‍.

കൊച്ചിയിലെ ഓട്ടോറിക്ഷകളില്‍ ജിപിഎസ് മീറ്ററുകള്‍ വരും

ഈ സംവിധാനത്തോടൊപ്പം, യാത്രാക്കൂലി ഉയര്‍ന്നതാണെങ്കില്‍ ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡുപയോഗിച്ച് പണമടയ്ക്കാനുള്ള സംവിധാനം ഏര്‍പ്പാടാക്കാന്‍ ആലോചനയുണ്ട്. സാധാരണഗതിയില്‍ ഓട്ടോറിക്ഷകളുടെ ചാര്‍ജടച്ചതിന് തെളിവുകളുണ്ടാകാറില്ല. ഇയവസ്ഥയ്ക്ക് മാറ്റം വരുമെന്നതാണ് സംവിധാനത്തിന്റെ വലിയ നേട്ടങ്ങളിലൊന്ന്.

കൊച്ചിയിലെ ഓട്ടോറിക്ഷകളില്‍ ജിപിഎസ് മീറ്ററുകള്‍ വരും

ജിപിഎസ് ഘടിപ്പിച്ച ഓട്ടോറിക്ഷകളില്‍ യാത്രാക്കൂലി കണക്കാക്കുക സഞ്ചരിച്ച ദൂരം, പ്രദേശം എന്നിവയെ അടിസ്ഥാനമാക്കിയാണ്. കോര്‍പറേഷനുകള്‍, പഞ്ചായത്ത്, മിനിസിപ്പല്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഓരോയിടത്തും ചാര്‍ജിന് വ്യത്യാസമുണ്ട്.

കൊച്ചിയിലെ ഓട്ടോറിക്ഷകളില്‍ ജിപിഎസ് മീറ്ററുകള്‍ വരും

തുടക്കത്തില്‍ ചില നഗരഭാഗങ്ങളില്‍ നടപ്പാക്കി പ്രായോഗികത പരിശോധിച്ചതിനു ശേഷമായിരിക്കും ജിപിഎസ് മീറ്ററുകള്‍ മറ്റിടങ്ങളിലേക്കു വ്യാപിപ്പിക്കുക.

കൊച്ചിയിലെ ഓട്ടോറിക്ഷകളില്‍ ജിപിഎസ് മീറ്ററുകള്‍ വരും

ഈ സംവിധാനം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം ചെലവു തന്നെയായിരിക്കും. ജിപിഎസ് മീറ്ററുകള്‍ക്കും കാര്‍ഡ് സൈ്വപ്പിങ് സംവിധാനത്തിനും ചേര്‍ന്ന് എങ്ങനെ പോയാലും 5000ത്തിനും 8000ത്തിനും ഇടയില്‍ ചെലവുവരും. ഇവയ്ക്ക് പ്രത്യേക ബാങ്ക് ലോമുകള്‍ നല്‍കിയാല്‍ പരിഹാരമാവുമോ എന്ന ആലോചനയിലാണ് ജില്ലാ അധികാരികള്‍.

കൊച്ചിയിലെ ഓട്ടോറിക്ഷകളില്‍ ജിപിഎസ് മീറ്ററുകള്‍ വരും

ഇതുകൂടാതെ ഓട്ടോരാക്ഷാ യാത്രകള്‍ സുഖകരവും സുരക്ഷിതവുമാക്കുന്ന മറ്റു നിരവധി സംവിധാനങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷിതമായ യാത്രയ്ക്കുപകരിക്കുന്ന സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍, ഡ്രൈവര്‍മാര്‍ക്കെതിരെ പരാതിയുണ്ടെങ്കില്‍ അത് നല്‍കാനുള്ള ആപ്ലിക്കേഷന്‍, ഓട്ടോ ഡ്രൈവര്‍മാരുടെയും ഓണര്‍മാരുടെയും വിവരങ്ങളടങ്ങിയ ഡാറ്റാബേസ് നിര്‍മിക്കല്‍ എന്നിങ്ങനെ നീളുന്നു അവ.

More from DriveSpark

Article Published On: Saturday, June 7, 2014, 15:24 [IST]
English summary
In what could be termed as a revolutionary step forward, autorickshaws in Kochi could become the first in the country to be equipped with GPS enabled fare meters.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X