ബജാജ് ആര്‍ഇ60 സിഎന്‍ജി പതിപ്പ് ടെസ്റ്റ് ചെയ്യുന്നു

വലിയ വാദങ്ങള്‍ക്കും പ്രതിവാദങ്ങള്‍ക്കുമൊടുവില്‍ ബജാജ് ആര്‍ഇ60 രാജ്യത്തിന്റെ നിരത്തുകളിലേക്ക് എത്തിച്ചേരാന്‍ തയ്യാറെടുത്തിരിക്കുകയാണ്. റിനോയുമായുള്ള ഒരു ബാന്ധവത്തില്‍ നിന്നു തുടങ്ങിയതാണ് ആര്‍ഇ60യുടെ യാത്ര. ആറുമാസത്തിനകം നിരത്തിലിറങ്ങാനുദ്ദേശിക്കുന്ന ഈ വാഹനത്തിന്റെ ടെസ്റ്റുകള്‍ നടക്കുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ ഇതിനകം നമ്മള്‍ നിരവധി കണ്ടുകഴിഞ്ഞു. ഇത്തവണ, ആര്‍ഇ60യുടെ സിഎന്‍ജി പതിപ്പിന്റെ ടെസ്റ്റാണ് വാര്‍ത്ത. പൂനെയിലാണ് ടെസ്റ്റ് നടക്കുന്നത്.

പുനെയില്‍ ബജാജിന്റെ പ്ലാന്റിന്റെ പരിസരങ്ങളില്‍ത്തന്നെയാണ് ആര്‍ഇ60 ക്വാഡ്രിസൈക്കിളിന്റെ സിഎന്‍ജി പതിപ്പ് ടെസ്റ്റ് ചെയ്യുന്നതായി കണ്ടെത്തിയത്.

ബജാജ് ആർഇ60 ടെസ്റ്റ് ചെയ്യുന്നു

പച്ച നിറത്തിലുള്ള ആര്‍ഇ60-യെയാണ് സിഎന്‍ജി എന്ന സ്റ്റിക്കര്‍ പതിച്ച നിലയില്‍ ചാരപ്പടങ്ങളില്‍ കാണുന്നത്. നാല് ചക്രങ്ങളുണ്ട് എന്നതൊഴിച്ചാല്‍ കാറുമായി യാതൊരു താരതമ്യത്തിനും സാധ്യതയില്ലാത്ത ഈ വാഹനം ക്വാഡ്രിസൈക്കിള്‍ എന്ന സെഗ്മെന്റിലാണ് പുറത്തിറങ്ങുന്നത്. കുറെയേറെ സമ്മര്‍ദ്ദങ്ങള്‍ക്കു ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ക്വാഡ്രിസൈക്കിളുകളെ നിരത്തിലിറക്കാനുള്ള അനുമതി നല്‍കിയത്.

ബജാജ് ആർഇ60 ടെസ്റ്റ് ചെയ്യുന്നു

എന്നാല്‍, എല്ലാ ക്വാഡ്രിസൈക്കിളുകളും നിരത്തിലിറക്കാന്‍ അനുമതിയില്ല. ഇതിനായി പ്രത്യേക ചട്ടങ്ങള്‍ രൂപീകരിച്ചിട്ടുണ്ട് സര്‍ക്കാര്‍. വാഹനത്തിനുമേല്‍ 'ക്യൂ' എന്ന് വലുതായി രേഖപ്പെടുത്തിയിരിക്കണം.

ബജാജ് ആർഇ60 ടെസ്റ്റ് ചെയ്യുന്നു

നാല് പേര്‍ക്കുള്ള സീറ്റിംഗ് സംവിധാനമാണ് ക്വാഡ്രിസൈക്കിളിലുള്ളത്. ഹാര്‍ഡ് ടോപ് ആയിരിക്കും വാഹനത്തിനുണ്ടായിരിക്കുക. പെട്രോള്‍, സിഎന്‍ജി, എല്‍പിജി, വൈദ്യുതി എന്നീ ഇന്ധനങ്ങളില്‍ ഓട്ടുവാന്‍ കഴിയും ക്വാഡ്രിസൈക്കിളുകളെ.

ബജാജ് ആർഇ60 ടെസ്റ്റ് ചെയ്യുന്നു

200സിസി ഡിടിഎസ്‌ഐ പെട്രോള്‍ എന്‍ജിനാണ് ആര്‍ഇ60-ക്കുള്ളത്. 4 സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു എന്‍ജിനോടൊപ്പം. 35 കിലോമീറ്ററിലധികം മൈലേജ് നല്‍കാന്‍ ഈ എന്‍ജിന് സാധിക്കുമെന്നാണ് പ്രതീക്ഷ.

ബജാജ് ആർഇ60 ടെസ്റ്റ് ചെയ്യുന്നു

1312 മില്ലിമീറ്റര്‍ വീതിയാണ് ആര്‍ഇ60ക്കുള്ളത്. 1650 മില്ലിമീറ്റര്‍ നീളവും വാഹനത്തിനുണ്ട്. മൊത്തം ഭാരം 400 കിലോഗ്രാം.

More from DriveSpark

Article Published On: Wednesday, January 1, 2014, 19:24 [IST]
English summary
CNG Version of Bajaj RE60 has been spied testing in Pune near the Bajaj Auto plant.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X