ബജാജ് ആര്‍ഇ60: മൈലേജും വിശദാംശങ്ങളും

വഴിയില്ലെങ്കില്‍ അത് വെട്ടിയുണ്ടാക്കുന്ന രീതിയാണ് ബജാജിനുള്ളത്. ആര്‍ഇ60 എന്ന വാഹനത്തിനുവേണ്ടി ഒരു സെഗ്മെന്റു തന്നെ സൃഷ്ടിക്കാന്‍ രാജീവ് ബജാജിന് കഴിഞ്ഞു. വിപണിവളര്‍ച്ചയ്ക്ക് കത്തിവെക്കുന്നു എന്നുതുടങ്ങിയ ആരോപണങ്ങളെയെല്ലാം നേരിട്ട് വിപണിയിലെത്താനൊരുങ്ങുന്ന ആര്‍ഇ60-യുടെ ഉല്‍പാദനപ്പതിപ്പ് ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. വാഹനത്തിന്റെ മൈലേജ് അടക്കമുള്ള എല്ലാ വിശദാംശങ്ങളും ഞങ്ങളുടെ പക്കല്‍ ഇപ്പോഴുണ്ട്.

എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചത് നിറയെ ബോഡി ഗ്രാഫിക്‌സെല്ലാം പതിച്ച മോഡലുകളാണ്. കാഴ്ചയ്ക്ക് ഒരു രസത്തിനുവേണ്ടി ചെയ്തതാണിതെല്ലാം. ബജാജ് പുറത്തുവിട്ട പുതിയ വിവരങ്ങള്‍ താഴെ വായിക്കാം.

ബജാജ് ആർഇ60യുടെ ഉൽപാദനപ്പതിപ്പ്

നിറയെ ബോഡി ഗ്രാഫിക്‌സ് ചേര്‍ത്ത് മനോഹരമാക്കാന്‍ ശ്രമം നടന്നിട്ടുള്ളതായി ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാം.

എന്‍ജിന്‍

എന്‍ജിന്‍

216 സിസി ശേഷിയുള്ള ലിക്വിഡ് കൂള്‍ഡ, 4 വാല്‍വ്, ഫ്യുവല്‍ ഇന്‍ജക്റ്റഡ് പെട്രോള്‍ എന്‍ജിനാണ് ആര്‍ഇ40-യിലുള്ളത്.

ട്രാന്‍സ്മിഷന്‍

ട്രാന്‍സ്മിഷന്‍

എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലേക്ക് പകരുന്നത് 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ പരമാവധി വേഗത പകരാന്‍ വാഹനത്തിന് സാധിക്കും.

ബജാജ് ആർഇ60യുടെ ഉൽപാദനപ്പതിപ്പ്

ഗിയര്‍ഷിഫ്റ്റ് ലിവര്‍ ഡാഷ്‌ബോര്‍ഡിലാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇത് മുന്‍ കാബിനിലെ സ്ഥലസൗകര്യം വര്‍ധിപ്പിക്കും.

എന്‍ജിന്‍ വേരിയന്റുകള്‍

എന്‍ജിന്‍ വേരിയന്റുകള്‍

മൂന്ന് എന്‍ജിന്‍ വേരിയന്റുകളില്‍ ആര്‍ഇ60 ലഭിക്കും. ഒന്ന് നേരത്തെ പറഞ്ഞ പെട്രോള്‍ വേരിയന്റ്. എല്‍പിജിയിലും സിഎന്‍ജിയിലും ഓടുന്ന പതിപ്പുകളാണ് മറ്റുള്ളവ.

ഇന്ധനക്ഷമത

ഇന്ധനക്ഷമത

ലിറ്ററിന് 37 കിലോമീറ്റര്‍ മൈലേജ് പകരാന്‍ ഈ വാഹനത്തിന് സാധിക്കുന്നു. കിലോമീറ്ററിന് 60 ഗ്രാം കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളും.

ലോഞ്ച്

ലോഞ്ച്

കുറച്ചുമാസങ്ങള്‍ക്കകം തന്നെ ആര്‍ഇ60 വിപണിയിലേക്ക് എത്തിച്ചേരും.

ഓട്ടോറിക്ഷകള്‍ക്ക് ബദല്‍?

ഓട്ടോറിക്ഷകള്‍ക്ക് ബദല്‍?

ഓട്ടോറിക്ഷകളെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്ന നിലയിലായിരിക്കില്ല ആര്‍ഇ60-യുടെ വിപണിയിലെ നിലപാട്.

More from DriveSpark

Article Published On: Tuesday, February 11, 2014, 11:58 [IST]
English summary
At the Auto Expo 2014 Bajaj showcased the production version of its quadricycle, the RE60.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X