ബങ്കളുരുവില്‍ കാർ വാടകയ്ക്ക് ഇനി ഡെപ്പോസിറ്റ് വേണ്ട!
ഓണ്‍ലൈനിലൂടെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാം എന്നതാണ് സൂം കാര്‍ റെന്റല്‍സിന്റെ പ്രധാനപ്പെട്ട ഗുണങ്ങളിലൊന്ന്. മറ്റൊന്ന് ഡെപ്പോസിറ്റ് തുക ഇല്ല എന്നതും. മണിക്കൂറിനും ദിവസങ്ങള്‍ക്കും കണക്കാക്കി കാര്‍ ലഭ്യമാകും. എല്ലാത്തരത്തിലും ബങ്കളുരു നഗരത്തിന്റെ സാഹചര്യങ്ങളോട് പൊരുത്തപ്പെടുവാന്‍ സൂം കാര്‍സിന്റെ പദ്ധതികള്‍ക്ക് സാധിക്കുന്നുണ്ട്.
ഈയിടെ 10 ലക്ഷം ഡോളര്‍ നിക്ഷേപം ലഭിച്ചതോടെ സൂം കാര്‍സ് കൂടുതല്‍ കരുത്തോടെ വിപണിയില്‍ ഇടം കണ്ടെത്തുകയാണ്. ഇപ്പോള്‍ കമ്പനിയുടെ മൊത്തം ആസ്തി 1.6 ദശലക്ഷം ഡോളറാണ്. സൂം കാര്‍സ് വാടകയ്ക്ക് നല്‍കുന്ന കാറുകളും വിശദാംശങ്ങളും താഴെ അറിയാം.

സൂം മെമ്പര്‍
സൂമിന്റെ വെബ്‌സൈറ്റില്‍ ചെന്ന് മെമ്പറാവുകയാണ് ആദ്യം ചെയ്യേണ്ടത്. മെമ്പര്‍മാര്‍ക്കു മാത്രമേ കാര്‍ വാടകയ്ക്ക് നല്‍കുകയുള്ളു. മെമ്പര്‍ഷിപ്പ് ലഭിക്കുവാന്‍ 23 വയസ്സ് പ്രായം വേണം. വാഹനമോടിക്കാനുള്ള ലൈസന്‍സ് ഉണ്ടായിരിക്കണം. കഴിഞ്ഞ 7 വര്‍ഷത്തിനിടയില്‍ മദ്യപിച്ചോ മയക്കുമരുന്നടിച്ചോ വണ്ടിയോടിച്ചതിന് ശിക്ഷിക്കപ്പെട്ടിട്ടുള്ളയാളുകള്‍ക്ക് മെമ്പര്‍ഷിപ്പ് ലഭിക്കുന്നതല്ല. എല്ലാ പേയ്‌മെന്റുകളും ഡെബിറ്റ്-ക്രഡിറ്റ് കാര്‍ഡുകള്‍ വഴിയാണ് നടക്കുക.

കാറുകള്‍
ഫോഡ് ഇക്കോസ്‌പോര്‍ട്, ഫോഡ് ഫിഗോ, ഫോക്‌സ്‌വാഗണ്‍ വെന്റോ, സ്‌കോര്‍പിയോ എസ്എല്‍ഇ, ബിഎംഡബ്ല്യു 3 സീരീസ് തുടങ്ങിയ കാറുകള്‍ സൂം വാടകയ്ക്ക് നല്‍കുന്നുണ്ട്. ഇക്കോസ്‌പോര്‍ടിന് മണിക്കൂറിന് 325 രൂപയാണ് വാടക. ബിഎംഡബ്ല്യു 3 സീരീസിന് മണിക്കൂറില്‍ 750 രൂപ വരും.

പാര്‍ക്കിംഗ്
ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുമ്പോള്‍തന്നെ കാര്‍ എടുക്കാന്‍ സാധിക്കുന്ന സ്ഥലം പറാവുന്നതാണ്. കാറിലോ ബൈക്കിലോ പ്രസ്തുത സ്ഥലത്തേക്ക് ചെന്ന് വാഹനം എടുക്കാം. നിങ്ങളുടെ സ്വന്തം വാഹനം അവിടെ പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

സമയം
കൃത്യസമയത്തിന് വാഹനം പറഞ്ഞയിടത്ത് തിരിച്ചെത്തിക്കേണ്ടതുണ്ട്. സമയം തെറ്റിക്കുന്നതിനും പറഞ്ഞ സ്ഥലത്ത് എത്തിക്കാതിരിക്കുന്നതിനും പ്രത്യേകം ഫൈനടയ്‌ക്കേണ്ടിവരും. വാഹനത്തിന്റെ കീ നഷ്ടപ്പെടല്‍ തുടങ്ങി എല്ലാ പ്രശ്‌നങ്ങള്‍ക്കും കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സൂം മുമ്പോട്ടുവെക്കുന്നുണ്ട്. ഇവയെല്ലാം അംഗീകരിക്കുകയാണ് ഒരു സൂം മെമ്പറാകുന്നതോടെ ഒരാള്‍ ചെയ്യുന്നത്.

ആക്‌സിഡന്റ്
അപകടങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ ഉടന്‍തന്നെ സൂമുമായി ബന്ധപ്പെടുവാന്‍ നിര്‍ദ്ദേശമുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേവനകേന്ദ്രം അവര്‍ക്കുണ്ട്. വാഹനം ഡ്രൈവ് ചെയ്യുന്നത് സൂം മെമ്പര്‍ തന്നെയായിരിക്കണം. സൂ മെമ്പര്‍മാര്‍ക്ക് ഇന്‍ഷൂറൻസ് കവറേജും നല്‍കുന്നുണ്ട്.


Click it and Unblock the Notifications








