മഹീന്ദ്ര അഡ്വഞ്ചര്‍ ട്രിപ്പ് ബങ്കളുരുവില്‍ നിന്നും പുറപ്പെട്ടു
ഇന്ത്യയുടെ ഏറ്റവും വലിയ കാര്‍നിര്‍മാതാവ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സീറ്റ് ടയേഴ്‌സുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന 'മഹീന്ദ്ര അഡ്വഞ്ചര്‍ സീറ്റ് മണ്‍സൂണ്‍ ചാലഞ്ചി'ന് ബങ്കളുരുവില്‍ തുടക്കം കുറിച്ചു. മൂന്നു ദിവസം നീളുന്നതാണ് ഈ അഡ്വഞ്ചര്‍ ട്രിപ്പ്. 18 വെള്ളിയാഴ്ച തുടങ്ങുന്ന റാലി ജൂലൈ 20ന് മംഗലാപുരത്തെത്തി അവസാനിക്കും.
കൂടുതല്‍ വിവരങ്ങള്‍ താഴെ വായിക്കാം.

വായിക്കുവാന്‍ ചിത്രങ്ങളിലൂടെ നീങ്ങുക.

മൂന്നു ദിവസം നീളുന്നതാണ് ഈ ഓഫ് റോഡിങ് പരിപാടി. ഈ ദിവസങ്ങള്‍ക്കുള്ള 700 കിലോമീറ്റര്‍ താണ്ടുകയാണ് മത്സരാര്‍ത്ഥികള്‍ ചെയ്യേണ്ടത്. മഹീന്ദ്രയുടെ ഓഫ് റോഡ് എസ്‌യുവികളുമായി അമ്പതു പേര്‍ അഡ്വഞ്ചര്‍ ചാലഞ്ചില്‍ പങ്കെടുക്കും. ഇത്തവണ സീറ്റ് ടയേഴ്‌സുമായി ചേര്‍ന്നാണ് മഹീന്ദ്ര അഡ്വഞ്ചര്‍ ചാലഞ്ച് സംഘടിപ്പിക്കുന്നത്.

മഹീന്ദ്ര മണ്‍സൂണ്‍ അഡ്വഞ്ചര്‍ ചാലഞ്ചിന്റെ നാലാമത് പതിപ്പാണ് അരങ്ങേറുന്നത്. പ്രഫഷണല്‍ അഡ്വഞ്ചര്‍ ഡ്രൈവര്‍മാര്‍ക്കൊപ്പം അമേച്ച്വര്‍ ഡ്രൈവര്‍മാര്‍ക്കും പ്രവേശനം നല്‍കിയിട്ടുണ്ട്. സ്ത്രീ ഡ്രൈവര്‍മാരും മത്സരത്തില്‍ പങ്കെടുക്കും.

ഓഫ് റോഡ് ഡ്രൈവിങ് ആസ്വദിക്കുക എന്നതിലപ്പുറം വളരെ ഗൗരവപ്പെട്ട ഒരു മത്സരപരിപാടിയായല്ല തങ്ങളിത് അവതരിപ്പിക്കുന്നതെന്ന് മഹീന്ദ്രയുടെ മാര്‍ക്കറ്റിങ് കാര്യങ്ങളുടെ തലവന്‍ വിവേക് നായര്‍ പറയുന്നു.

ജൂലൈ 18ന് വൈകീട്ട് ആറുമണിക്ക് ബങ്കളുരുവില്‍ നിന്നും പുറപ്പെട്ട സംഘം ഇന്ന് (ശനിയാഴ്ച) ഷിമോഗയിലെത്തും. ഇവിടെനിന്ന് മംഗലാപുരത്തേക്ക് നീങ്ങും. എല്ലാവര്‍ക്കും പ്രത്യേക വേഗതാപരിധി നിര്‍ണയിച്ചിട്ടുണ്ട്. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയിലാണ് നീങ്ങേണ്ടത്. തിരക്കേറിയ ട്രാഫിക്കുകളില്‍ ഓടിക്കുന്നതിന് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കും. കഴിഞ്ഞ വര്‍ഷത്തെ അഡ്വഞ്ചര്‍ ട്രിപ്പിലെ ചാമ്പ്യന്‍മാരായ കാര്‍ത്തിക് മൂര്‍ത്തിയും ശങ്കര്‍ ആനന്ദും ഇത്തവണത്തെ ട്രിപ്പിനും എത്തിയിട്ടുണ്ട്. 3.5 ലക്ഷം രൂപയുടെ അവാര്‍ഡാണ് വിജയിക്ക് നല്‍കുക.


Click it and Unblock the Notifications