ബെൻലെ എസ്‌യുവി ടീസ് ചെയ്യുന്നു!
ബെൻലെയിൽ നിന്ന് ഒരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ല ക് മേഖലയിലേക്കുള്ള പ്രവേശം. ലോകത്ത് സംഭവിക്കുന്ന വലിയ മാറ്റങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചുവന്ന ബെൻലെക്ക് അപ്രതീക്ഷിതമായത് ചെയ്യാൻ വലിയ പ്രയാസം നേരിട്ടില്ല.
2012ലെ ജനീവ മോട്ടോർ ഷോയിലേക്ക് തങ്ങളുടെ ആദ്യത്തെ എസ്‌യുവി കൺസെപ്റ്റുമായി ബെൻലെ കടന്നുവന്നു. ഇഎക്സ്പി-9 എന്നു പേരിട്ട ആ കൺസെപ്റ്റ് ഇപ്പോളൊരു ഉൽപാദനമോഡലായി പരിണമിച്ചിരിക്കുന്നു. ഈ പരിണാമത്തെ ടീസ് ചെയ്യുകയാണ് ബെൻലെ ഒരു ചിത്രത്തിലൂടെ. ബെൻലെ ആരാധകരെ കോരിത്തരിപ്പിക്കുമെന്ന് തീർച്ചയുള്ള ആ ചിത്രം താഴെ കാണാം.

ചിത്രത്തിൽ കാണുന്നതാണ് ബെൻലെ പുറത്തുവിട്ട ടീസർ ചിത്രം. മുൻവശത്തു നിന്നുള്ള, ഒരൽപം അവ്യക്തമായ ചിത്രമാണെങ്കിലും കൺസെപ്റ്റിൽ നിന്ന് ഗൗരവപ്പെട്ട ചില മാറ്റങ്ങളുള്ളതിൻറെ സുചനകൾ ഇത് നൽകുന്നുണ്ട്.

ഇതാണ് ബെൻലെ എസ്‌യുവി കൺസെപ്റ്റായ ഇഎക്സ്പി 9ൻറെ ചിത്രം. ഉൽപാദനപ്പതിപ്പിൽ മുൻവശത്ത് ബെൻലെയുടെ വിഖ്യാതമായ ട്വിൻ ഹെഡ്ലൈറ്റാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇക്കാണുന്ന കൺസെപ്റ്റ് ചിത്രത്തിൽ ഒരു വലിയ ഹെഡ്ലൈറ്റ മാത്രമേ കാണുന്നുള്ളൂ എന്നത് ശ്രദ്ധിച്ചുവല്ലോ?

ബംപറിലും ലോവർ എയർഡാം ഡിസൈനിലും കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ളതായി കാണാം.

ബെൻലെ എസ്‌യുവിയുടെ വരവ് 2016ൽ സംഭവിക്കുമെന്നാണ് അറിയുന്നത്. ബെൻലെയുടെ അവകാശവാദം, ഈ വാഹനം ലോകത്തിലെ ഏറ്റവും ആഡംബരമേറിയ എസ്‌യുവിയായിരിക്കുമെന്നാണ്. ഇതൊരു തനത് സെഗ്മെൻറായി മാറുമെന്നും ബെൻലെ ചൂണ്ടിക്കാട്ടുന്നു. മറ്റൊരാളും എതിരിടാനില്ലാത്ത ഒരു സെഗ്മെൻറ്!

140,000 പൗണ്ടിൻറെ ചുറ്റുപാടിലായിരിക്കും ബെൻലെ എസ്‌യുവിയുടെ വില എന്നാണ് ചില വിദേശമാധ്യമങ്ങൾ ഈഹിക്കുന്നത്. കസ്റ്റമൈസേഷനും മറ്റും സൗകര്യമുള്ളത് പ്രത്യേകം പരിഗണിക്കണം. ഇതുപോലുള്ള കാറുകൾ വാങ്ങുന്നവർ അത്യാവശ്യം മാറ്റങ്ങളൊക്കെ വരുത്തുമെന്നതിനാൽ നിരത്തിലിറങ്ങുന്ന ബെൻലെ എസ്‌യുവികൾക്ക് വില ഇനിയും കൂടുതലായിരിക്കും.

ബെന്‍ലെയുടെ ക്ലാസിക് ഡിസൈന്‍ തീം തന്നെയാണ് ഈ കണ്‍സെപ്റ്റും പിന്തുടരുന്നത്. ജനീവയില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങളെ ആസ്പദിച്ച് നിരവധി മാറ്റങ്ങള്‍ വരുത്തിയതിനു ശേഷമാണ് ഈ ഉൽപാദനപ്പതിപ്പ് നിർമിച്ചിട്ടുള്ളത്.

കൈകൊണ്ട് തുന്നിയ തുകല്‍പ്പണികള്‍, പോളിഷ് ചെയ്‌തെടുത്ത മരം കൊണ്ടുള്ള പണികള്‍ തുടങ്ങി ഒരു ടിപ്പിക്കല്‍ ബെന്‍ലെയുടെ സവിശേഷതകളെല്ലാം ഈ എസ് യു വിയും പേറും. 6 ലിറ്റര്‍ ശേഷിയുള്ള ട്വിന്‍ ടര്‍ബോ എന്‍ജിനാണ് കണ്‍സെപ്റ്റില്‍ ഘടിപ്പിച്ചിരുന്നത്. ഇതുതന്നെയായിരിക്കും ഉല്‍പാദന മോഡലിലും എന്ന് പ്രതീക്ഷിക്കുന്നു. 2015ൽ വാഹനം വിപണിയിലെത്തിയേക്കും.


Click it and Unblock the Notifications








