മാരുതി: വില്‍പനയില്‍ മുന്നില്‍, മൈലേജില്‍ പിന്നില്‍!

By Santheep

ഇന്ധനക്ഷമത നിര്‍ണായമായ ഒരു ഘടകമാണ് നമ്മുടെ രാജ്യത്തെ ഓട്ടോമൊബൈല്‍ വിപണിയില്‍. എന്തെല്ലാം സന്നാഹങ്ങള്‍ കാറിലുണ്ടെന്നു പറഞ്ഞാലും മൈലേജില്ലെങ്കില്‍ ഇന്ത്യക്കാര്‍ വണ്ടിയില്‍ കയറില്ല. ഇത്രയും 'എണ്ണ സെന്‍സിറ്റിവിറ്റി'യുള്ള രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകള്‍ ഇന്ധനക്ഷമതയുടെ കാര്യത്തിലും ഏറ്റവും മുമ്പില്‍ നില്‍ക്കേണ്ടതല്ലേ? എന്നാല്‍ വസ്തുതകള്‍ അങ്ങനെയല്ല പറയുന്നത്. രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറുകള്‍ പരിശോധിച്ചാല്‍ അവയില്‍ ആദ്യത്തെ 15ല്‍ ഒരെണ്ണം പോലും മാരുതിക്ക് അവകാശപ്പെടാന്‍ കഴിയില്ല! ഡീസല്‍ കേന്ദ്രിതമല്ല മാരുതിയുടെ മോഡലുകള്‍ എന്നത് ഒരു കാരണമാകാം.

ഹോണ്ടയുടെയും ടാറ്റയുടെയും ഷെവര്‍ലെയുടെയും മോഡലുകളാണ് ഇന്ത്യയില്‍ ഏറ്റവും ഇന്ധനക്ഷമത പകരുന്നതെന്നറിയുക. ഇവയില്‍ ഹോണ്ട പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. വിശ്വാസ്യതയും സാങ്കേതികത്തികവുമെല്ലാം ഹോണ്ട കാറുകളുടെ സവിശേഷതകളാണ്. മറ്റുള്ളവയ്ക്ക് ഈ സവിശേഷതകള്‍ ഇല്ലെന്നല്ല. ഹോണ്ട അവയെ ഇക്കാര്യത്തിലെല്ലാം കവച്ചുവെക്കുന്ന പ്രകടനം നടത്തുന്ന കാര്‍നിര്‍മാതാവാണ്. താഴെ, ഇന്ത്യയില്‍ ഏറ്റവും ഇന്ധനക്ഷമത പകരുന്ന കാര്‍ മോഡലുകളെ പരിചയപ്പെടാം.

മാരുതി: വില്‍പനയില്‍ മുന്നില്‍, മൈലേജില്‍ പിന്നില്‍!

ചിത്രങ്ങളിലൂടെ നീങ്ങുക

ഹോണ്ട സിറ്റി

ഹോണ്ട സിറ്റി

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മൈലേജ് നല്‍കുന്നത് ഹോണ്ടയുടെ പുതിയ സിറ്റി സെഡാനാണ്. സിറ്റിയുടെ ഡീസല്‍ പതിപ്പ് ലിറ്ററിന് 26 കിലോമീറ്റര്‍ മൈലേജ് പകരുന്നുണ്ട്.

ഹോണ്ട അമേസ്

ഹോണ്ട അമേസ്

ഇന്ത്യയില്‍ ഹോണ്ടയില്‍ നിന്നും പുറത്തിറങ്ങിയ ആദ്യത്തെ ഡീസല്‍ മോഡലാണിത്. ഈ കാര്‍ ലിറ്ററിന് 25.8 കിലോമീറ്റര്‍ മൈലേജ് നല്‍കും.

ഷെവര്‍ലെ ബീറ്റ്

ഷെവര്‍ലെ ബീറ്റ്

ഷെവര്‍ലെ പുറത്തിറക്കുന്ന ബീറ്റ് ഹാച്ച്ബാക്കാണ് മൈലേജിന്റെ കാര്യത്തില്‍ മുമ്പില്‍ നില്‍ക്കുന്നത്. ലിറ്ററിന് 25.4 കിലോമീറ്റര്‍ മൈലേജ് നല്‍കാന്‍ വാഹനത്തിനു സാധിക്കുന്നു.

ടാറ്റ മോഡലുകള്‍

ടാറ്റ മോഡലുകള്‍

ഇന്‍ഡിഗോ ഇസിഎസ് മോഡലിന്റെ ഡീസല്‍ എന്‍ജിന്‍ പകരുന്നത് ലിറ്ററിന് 25.4 കിലോമീറ്റര്‍ മൈലേജാണ്. അഞ്ചാം സ്ഥാനത്ത് ടാറ്റയുടെ തന്നെ നാനോ ഹാച്ച്ബാക്ക് വരുന്നു. മൈലേജ് ലിറ്ററിന് 25.4 കിലോമീറ്റര്‍. ഇത് പെട്രോള്‍ എന്‍ജിനാണെന്ന പ്രത്യേകതയുമുണ്ട്.

ടാറ്റ മോഡലുകള്‍

ടാറ്റ മോഡലുകള്‍

ആറാം സ്ഥാനത്ത് ടാറ്റയുടെ ഇന്‍ഡിഗോ എക്‌സ്എല്‍ മോഡലിന്റെ ഡീസല്‍ എന്‍ജിന്‍ ഇടം പിടിക്കുന്നു. ലിറ്ററിന് 25.2 കിലോമീറ്ററാണ് മൈലേജ്. ഇന്‍ഡിഗോ മോഡല്‍ 25.2 കിലോമീറ്റര്‍ മൈലേജ് പകര്‍ന്നുകൊണ്ട് ഏഴാം സ്ഥാനത്തു വരുന്നു. ടാറ്റ ഇന്‍ഡിക ഇവി2 മോഡലും ടാറ്റ നാനോയുടെ മൂന്നാം കരിമ്പുകച്ചട്ട എന്‍ജിന്‍ മോഡലും പകരുന്നത് ലിറ്ററിന് 25.2 കിലോമീറ്ററാണ്.

ഹ്യൂണ്ടായ് എക്‌സെന്റ്

ഹ്യൂണ്ടായ് എക്‌സെന്റ്

പത്താം സ്ഥാനത്താണ് ഈ മോഡല്‍ നില്‍ക്കുന്നത്. ലിറ്ററിന് 24.4 കിലോമീറ്റര്‍ മൈലേജ്.

ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10

ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10

ലിറ്ററിന് 24 കിലോമീറ്റര്‍ മൈലേജ് പകര്‍ന്നുകൊണ്ട് പതിനൊന്നാം സ്ഥാനത്തു നില്‍ക്കുന്നു ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച ഗ്രാന്‍ഡ് ഐ10.

ടൊയോട്ട എട്യോസ് ക്രോസ്സ്

ടൊയോട്ട എട്യോസ് ക്രോസ്സ്

എട്യോസ് ക്രോസ്സിന്റെ ഡീസല്‍ എന്‍ജിന്‍ 23.6 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. പന്ത്രണ്ടാം സ്ഥാനത്താണ് മൈലേജ് നിരക്കിന്റെ കാര്യത്തില്‍ ഈ വാഹനം.

ടൊയോട്ട എട്യോസ്

ടൊയോട്ട എട്യോസ്

ടൊയോട്ടയുടെ എട്യോസ് മോഡലിന്റെ ഡീസല്‍ എന്‍ജിന്‍ ലിറ്ററിന് 23.6 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുണ്ട്. പതിമ്മൂന്നാം സ്ഥാനം.

ടൊയോട്ട ലിവ

ടൊയോട്ട ലിവ

ലിവ മോഡല്‍ പകരുന്നത് ലിറ്ററിന് 23.6 കിലോമീറ്ററാണ്. പതിന്നാലാം സ്ഥാനം.

ടാറ്റ ഇന്‍ഡിഗോ എക്‌സ്എല്‍ ഡികോര്‍

ടാറ്റ ഇന്‍ഡിഗോ എക്‌സ്എല്‍ ഡികോര്‍

ടാറ്റ ഇന്‍ഡിഗോ എക്‌സ്എല്‍ ഡികോര്‍ മോഡല്‍ ലിറ്ററിന് 23.6 കിലോമീറ്റര്‍ മൈലേജ് പകര്‍ന്നുകൊണ്ട് പതിനഞ്ചാം സ്ഥാനത്തു നില്‍ക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki #news #auto facts #മാരുതി
English summary
Honda Car's newest generation City is the least thirsty among the cars manufactured and sold in India, followed by Amaze, another sedan from the Japanese auto maker.
Story first published: Monday, June 23, 2014, 17:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X