ചെലവു കുറഞ്ഞ ബ്ലൂപങ്ക്റ്റ് സ്റ്റീരിയോകള്‍ വിപണിയില്‍
ഓഡിയോ സിസ്റ്റം നിര്‍മാതാവ് ബ്ലൂപങ്ക്റ്റ് ഇന്ത്യയില്‍ രണ്ട് പുതിയ കാര്‍ സ്റ്റീരിയോകള്‍ലോഞ്ച് ചെയ്തു. ടൊക്യോ 110, മാഞ്ചസ്റ്റര്‍ 110 എന്നിങ്ങെയാണ് ഇവയുടെ പേരുകള്‍.
രാജ്യത്തെ വോള്യം വിപണിയെ ലക്ഷ്യമാക്കിയാണ് ഈ സ്റ്റീരിയോകള്‍ വരുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന തരത്തിലുള്ള ചെലവു കുറഞ്ഞ സ്റ്റീരിയോകള്‍ ബ്ലൂപങ്ക്റ്റിന്റെ നിര്‍മാണ വൈദഗ്ധ്യത്തോടെ വിപണിയിലെത്തുമ്പോള്‍ ആവശ്യക്കാര്‍ ഏറെയുണ്ടാകുമെന്നുറപ്പ്.

ടൊക്യോ 110 സ്റ്റീരിയോ സിസ്റ്റത്തിന് വില 4,990 രൂപയാണ്. മാഞ്ചസ്റ്റര്‍ 110ന് വില കണ്ടിരിക്കുന്നത് 5,990 രൂപയിലാണ്.
ഈ ഓഡിയോ സിസ്റ്റം മോഡലുകള്‍ നേരത്തെ തന്നെ ആഗോളവിപണിയില്‍ ലോഞ്ച് ചെയ്തിരുന്നു. ഇന്ത്യയിലെത്തുന്നത് ഇപ്പോഴാണ്.
ഈ സിംഗിള്‍ ഡിന്‍ ഓഡിയോ പ്ലേയറുകള്‍ യുഎസ്ബി, എസ്ഡി കാര്‍ഡ് പ്ലേബാക്ക് സപ്പോര്‍ട്ടുകളോടു കൂടിയതാണ്. ഓക്‌സ് ഇന്‍, എഫ്എം, എഎം, റിമോട്ട് കണ്‍ട്രോള്‍ തുടങ്ങിയ സൗകര്യങ്ങളും ഈ ഓഡിയോ സിസ്റ്റങ്ങളിലുണ്ട്.
മാഞ്ചസ്റ്റര്‍ 110ല്‍ പ്രത്യേകമായി സിഡി പ്ലേയര്‍ നല്‍കിയിരിക്കുന്നു. ടോക്കിയോ 110ല്‍ ഈ സൗകര്യമില്ല. രണ്ട് പ്ലേയറുകള്‍ക്കും രണ്ടു വര്‍ഷത്തെ വാറന്റിയുണ്ട്.


Click it and Unblock the Notifications








