ബ്ലോപങ്റ്റിന്റെ ആദ്യ ഇന്ത്യന്‍ ഷോറൂം കൊച്ചിയില്‍ തുറന്നു
കാര്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നിര്‍മാതാക്കളായ ബ്ലോപംക്റ്റ് ഇന്ത്യയിലെ ആദ്യത്തെ ബ്രാന്‍ഡ് ഷോപ്പ് കൊച്ചിയില്‍ തുറന്നു. രാജ്യത്തെമ്പാടും ഷോറൂമുകള്‍ തുറക്കാന്‍ ഈ ജര്‍മന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. ഇന്ത്യയില്‍ കമ്പനി വില്‍ക്കുന്ന എല്ലാ ഉല്‍പന്നങ്ങളും കൊച്ചി ഷോറൂമില്‍ നിന്നും വാങ്ങാവുന്നതാണ്.
ഉഫഭോക്താക്കള്‍ക്ക് അവരുടെ ആവശ്യം തിരിച്ചറിഞ്ഞ് ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിന് വിദഗ്ധരുടെ സേവനം ലഭ്യമാക്കുന്നുണ്ട് കമ്പനി കൊച്ചി ബ്രാന്‍ഡ് ഷോപ്പില്‍.

അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെമ്പാടുമായി 20 ഷോറൂമുകളെങ്കിലും തുറക്കുവാന്‍ തങ്ങള്‍ക്ക് പദ്ധതിയുണ്ടെന്ന് ബ്ലോപങ്റ്റ് സിഇഒ ലാര്‍സ് പ്ലാക്ക് പറയുന്നു. കൊച്ചിയില്‍ തുറന്ന ഷോറൂമിലൂടെ ഉപഭോക്താക്കളെ നേരിട്ടറിയുവാനും അവരുടെ ആവശ്യങ്ങള്‍ കൂടുതല്‍ നന്നായി തിരിച്ചറിയുവാനും സാധിക്കുമെന്ന് ലാര്‍സ് പ്രത്യാശിക്കുന്നു. ഇതിനെ ആസ്പദമാക്കിയായിരിക്കും വാരനിരിക്കുന്ന ഷോറുമൂകള്‍ സ്ഥാപിക്കപ്പെടുക.
കേരളത്തിലെ ബ്ലോപങ്റ്റിന്റെ അംഗീകൃത വിതരണക്കാരായ ടോപ്‌മോസ്റ്റ് ഗ്രൂപ്പാണ് കൊച്ചി ഷോറൂം സ്ഥാപിച്ചിരിക്കുന്നത്.


Click it and Unblock the Notifications








