ബിഎംഡബ്ല്യു 1 സീരീസ് മോഡല്‍ വെറും 111 എണ്ണം മാത്രം

Written By:

ജര്‍മന്‍ കാര്‍ നിര്‍മാതാവ് ബിഎംഡബ്ല്യുവിന്റെ 'എം പെര്‍ഫോമന്‍സ് പാക്കേജ്' ചേര്‍ത്ത 1 സീരീസ് ഹാച്ച്ബാക്ക് ഇന്ത്യന്‍ വിപണിയിലെത്തി. ഇതൊരു പരിമിത പതിപ്പായാണ് എത്തിച്ചിരിക്കുന്നത്. 1 സീരീസ് എം മോഡല്‍ ഇന്ത്യയില്‍ 111 എണ്ണം മാത്രമാണ് വിറ്റഴിക്കുക.

വാഹനത്തിന്റെ എയ്‌റോഡൈനമിക് വര്‍ധിപ്പിക്കുന്ന വിധത്തിലുള്ള ഡിസൈന്‍ മാറ്റങ്ങളടക്കം നിരവധി ഡിസൈന്‍ മാറ്റങ്ങള്‍ എം പാക്കേജിലൂടെ കാറിന് ലഭിക്കും. സ്‌പോര്‍ടിയായ ഒരു സ്‌പോയ്‌ലര്‍, കറുപ്പ് നിറം പൂശിയ ഫ്രണ്ട് ഗ്രില്‍ തുടങ്ങിയ സവിശേഷതകള്‍ 1 സീരീസ് എമ്മിന്റെ പുറംഭാഗത്തു കാണാം.

ബിഎംഡബ്ല്യു 1 സീരീസ് മോഡല്‍ വെറും 111 എണ്ണം മാത്രം

ചിത്രങ്ങളിലൂടെ നീങ്ങുക

ബിഎംഡബ്ല്യു 1 സീരീസ് മോഡല്‍ വെറും 111 എണ്ണം മാത്രം

കാറിന്റെ ബോണറ്റില്‍ തുടങ്ങി പിന്‍ഭാഗംവരെ ചെല്ലുന്ന വിധത്തില്‍ ഒരു ഇരട്ട കറുപ്പ് പട്ട (റേസിങ് സ്ട്രിപ്പ്) നല്‍കിയിരിക്കുന്നതായി കാണാം. ഇത് വാഹനത്തിന്റെ സ്‌പോര്‍ടി സൗന്ദര്യത്തിന് മാറ്റേകുന്ന ഘടകമാണ്. സ്‌പോയ്‌ലറില്‍ ഫിന്‍ ഘടിപ്പിച്ചിട്ടുള്ളതും ശ്രദ്ധേയമാണ്. 1 സീരീസ് എം വാങ്ങാനാഗ്രഹിക്കുന്നവര്‍ ജൂലൈ 25നുള്ളില്‍ ബുക്ക് ചെയ്യേണ്ടതായുണ്ട്.

എന്‍ജിനുകള്‍

എന്‍ജിനുകള്‍

പെട്രോള്‍ ഡീസല്‍ മോഡലുകളില്‍ ഈ വാഹനം വിപണിയില്‍ ലഭിക്കും. 1.6 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനും 2 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനുമാണ് 1 സീരീസ് എം മോഡലിലുള്ളത്. 1.6 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിന്‍ 136 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 220 എന്‍എം ചക്രവീര്യമാണ് ഈ എന്‍ജിന്‍ പകരുക. 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ഈ എന്‍ജിന്‍ 8.7 സെക്കന്‍ഡ് നേരമെടുക്കും.

എന്‍ജിനുകള്‍

എന്‍ജിനുകള്‍

2 ലിറ്ററിന്റെ 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 143 കുതിരശക്തിയാണുല്‍പാദിപ്പിക്കുക. 320 എന്‍എം ചക്രവീര്യം ഈ എന്‍ജിന്‍ പകരുന്നു. 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 8.6 സെക്കന്‍ഡ് എടുക്കുന്നു.

ബിഎംഡബ്ല്യു 1 സീരീസ് മോഡല്‍ വെറും 111 എണ്ണം മാത്രം

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് 1 സീരീസ് മോഡല്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. ഓഡി, മെഴ്‌സിഡിസ് തുടങ്ങിയ ആഡംബര കാര്‍ കമ്പനികളുടെ എന്‍ട്രിലെവല്‍ മോഡലുകളുമായി ഏറ്റുമുട്ടുന്ന 1 സീരീസ് ഹാച്ച്ബാക്ക് തരക്കേടില്ലാത്ത പ്രകടനമാണ് ഇന്ത്യന്‍ വിപണിയില്‍ കാഴ്ച വെക്കുന്നത്.

ഇന്നത്തെ വീഡിയോ:

3000 കുതിരശക്തിയുള്ള മസറ്റാങ് പറക്കുന്നു!

ഡ്രാഗ് റേസിങ് കാറുകളുടെ കുതിരശക്തി ആയിരത്തിന്റെ പല മടങ്ങുകളാണ്. എട്ടും പത്തും ആയിരം കുതിരശക്തിയുള്ള ഡ്രാഗ് റേസിങ് കാറുകളോടിക്കാന്‍ അസാധ്യമായ മനക്കട്ടി ആവശ്യമാണ്. കാറിന്റെ വലിപ്പത്തിന് ആനുപാതികമല്ലാത്ത കുതിരശക്തി എപ്പോഴും അപകടത്തെ മുന്നില്‍ കൊണ്ടുനിറുത്തുന്നു. ഇവിടെ 3000 കുതിരശക്തി ശേഷിയുള്ള ഒരു ഫോഡ് മസ്റ്റാങ് കാറിന് സംഭവിച്ചത് കാണുക. സ്വന്തം കരുത്തിനെ നിയന്ത്രിക്കാന്‍ കഴിയാതെ പോയ മസ്റ്റാങ് കാര്‍ ട്രാക്കില്‍ അക്ഷരാര്‍ത്ഥത്തില്‍ പറക്കുകയാണ് ചെയ്യുന്നത്.

<iframe width="600" height="450" src="//www.youtube.com/embed/XK3jWvNIqK4?rel=0" frameborder="0" allowfullscreen></iframe>
English summary
German luxury car manufacturer BMW has launched its smallest offering in India with a M performance package.
Story first published: Monday, July 21, 2014, 14:44 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark