പുതിയ ബിഎംഡബ്ല്യു എക്‌സ്5 ലോഞ്ച് നാളെ
ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാവ് ബിഎംഡബ്ല്യുവില്‍ നിന്നുള്ള പുതിയ എസ്‌യുവി, എക്‌സ്5 ഇന്ത്യന്‍ നിരത്തുകളിലേക്ക് നാളെ, അതായത് മെയ് 29ന് എത്തിച്ചേരും. എക്‌സ്5 മോഡലിന്റെ മൂന്നാം തലമുറയാണ് ഇന്ത്യയിലെത്തുന്നത്.
എക്‌സ്5 മോഡലിനുള്ള ബുക്കിങ്ങുകള്‍ സ്വീകരിക്കുന്നത് നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട് രാജ്യത്തെ ബിഎംഡബ്ല്യു ഡീലര്‍മാര്‍. അഞ്ചു ലക്ഷം ബുക്കിംഗ് തുകയായി നല്‍കിയാല്‍ വാഹനം വീട്ടുമുറ്റത്ത് നേരത്തെയെത്തുമെന്നുറപ്പിക്കാം.

ലോഞ്ച് ചെയ്ത് അധികം താമസിക്കാതെ തന്നെ വാഹനത്തിന്റെ ഡെലിവറി തുടങ്ങുമെന്നാണറിയുന്നത്.
5 സീറ്ററായും 7 സീറ്ററായും ഈ വാഹനം എത്തിച്ചേരുന്നു വിപണിയില്‍. ബിഎംഡബ്ല്യു 530ഡി, 730ഡി എന്നീ മോഡലുകളില്‍ ഉപയോഗിച്ചുവരുന്ന 3 ലിറ്റര്‍ എന്‍ജിന്‍ തന്നെയാണ് എക്‌സ്5-ലുള്ളത്. പുതുക്കിയതോടെ എക്‌സ്5ന്റെ ഇന്റീരിയര്‍ ആഡംബരം ഇനിയും ഉയര്‍ന്നിട്ടുണ്ട്.
മുന്‍തലമുറ ബിഎംഡബ്ല്യു എക്‌സ്5 എസ്‌യുവിയെക്കാള്‍ ഭാരക്കുറവു വന്നിട്ടുണ്ട് പുതുക്കിയ പതിപ്പിന്. വലിപ്പം വര്‍ധിച്ചിട്ടുള്ളതായും മനസ്സിലാക്കുന്നു. ഭാരക്കുറവ് ഇന്ധനക്ഷമത വര്‍ധിപ്പിച്ചിട്ടുണ്ട്.
വിദേശത്തുനിന്ന് ഘടകഭാഗങ്ങള്‍ ഇന്ത്യയിലെത്തിച്ച് അസംബ്ള്‍ ചെയ്താണ് ബിഎംഡബ്ല്യു എക്‌സ്5 എസ്‌യുവി നിരത്തുകളിലെത്തിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ മുന്‍ പതിപ്പിനെക്കാള്‍ വിലക്കുറവില്‍ വാഹനം ലഭ്യമാകും.


Click it and Unblock the Notifications








