വില്‍പനയില്‍ ഓഡിയെയും മെര്‍കിനെയും പിന്നിലാക്കി ബിമ്മര്‍

By Santheep

ഇന്ത്യന്‍ വിപണിയിലെ വില്‍പനയില്‍ പലപ്പോഴും ഓഡിയാണ് നേരിയ മുന്‍തൂക്കം കാണിക്കാറുള്ളത്. ബിഎംഡബ്ല്യു, മെഴ്‌സിഡിസ് ബെന്‍സ് എന്നീ മറ്റു ജര്‍മന്‍ കാര്‍നിര്‍മാതാക്കളെ പിന്നിലാക്കാന്‍ ഓഡിക്ക് സാധിക്കുന്നു ഇവിടെ. എന്നാല്‍, അന്താരാഷ്ട്ര വിപണിയില്‍ കാര്യം നേരെ തിരിച്ചാണ്. ബിഎംഡബ്ല്യു ആഡംബരക്കാറുകളാണ് നടപ്പുവര്‍ഷവും ലോകത്ത് ഏറ്റവുമധികം പേര്‍ തെരഞ്ഞെടുത്തിട്ടുള്ളത്.

കഴിഞ്ഞ മാസത്തെ വില്‍പനയില്‍ 6.1 ശതമാനം വര്‍ധനയുണ്ടായതായി ബിഎംഡബ്ല്യു അറിയിക്കുന്നു. 167,584 ബിഎംഡബ്ല്യു കാറുകളാണ് ലോകത്തെമ്പാടുമായി സെപ്തംബര്‍ മാസത്തില്‍ ബിമ്മര്‍ വിറ്റഴിച്ചത്.

BMW Beats Audi, Mercedes Benz in Sales

നടപ്പുവര്‍ഷം ഇതുവരെയായി (ഒമ്പത് മാസം) നടന്ന വില്‍പന മുന്‍വര്‍ഷത്തേതിനെ അപേക്ഷിച്ച് 9.1 ശതമാനം വര്‍ധന രേഖപ്പെടുത്തുന്നായി ബിഎംഡബ്ല്യു വില്‍പനക്കണക്കുകളുദ്ധരിച്ച് പറയുന്നു. 1.32 ദശലക്ഷം വാഹനങ്ങളാണ് കമ്പനി വിറ്റത്.

ബിഎംഡബ്ല്യുവിന്റെ ഉപബ്രാന്‍ഡുകളായ മിനി, റോള്‍സ് റോയ്‌സ് എന്നിവയുടെ വില്‍പനയിലും വര്‍ധനയുണ്ടായിട്ടുണ്ട്. 6.5 ശതമാനമാണ് വില്‍പനയിലെ വര്‍ധന. 1.53 ദശലക്ഷം വാഹനങ്ങളാണ് മൊത്തം വിറ്റഴിച്ചത്. ഇരു ബ്രാന്‍ഡുകളുടെയും കാര്യത്തില്‍ ഇതൊരു റെക്കോഡാണ്.

More from DriveSpark

Article Published On: Saturday, October 11, 2014, 15:50 [IST]
English summary
BMW beats Audi, Mercedes Benz sales in tight competition.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X