ബിഎംഡബ്ല്യു എക്സ്പീരിയന്‍സ് ടൂര്‍ കൊച്ചിയില്‍

By Santheep

കൊച്ചി. ബിഎംഡബ്ല്യു എക്‌സ്പീരിയന്‍സ് ടൂര്‍ 2014 ന്റെ ഭാഗമായി കൊച്ചി മരടിലെ ലേ മെറിഡിയനില്‍ എല്ലാ ബിഎംഡബ്ല്യു കാറുകളുടെയും പ്രകടനശേഷി പരിചയപ്പെടാനുള്ള അവസരം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. രാജ്യത്തെ പന്ത്രണ്ട് നഗരങ്ങളിലായി നടക്കുന്ന ഈ പരിപാടിയില്‍ ആതിഥ്യം വഹിക്കുന്ന പത്താമത്തെ നഗരമാണ് കൊച്ചി.

കൂടുതല്‍ വിവരങ്ങള്‍ ചിത്രങ്ങളോടൊപ്പം വായിക്കാം.

ബിഎംഡബ്ല്യു എക്സ്പീരിയന്‍സ് ടൂര്‍ കൊച്ചിയില്‍

ബിഎംഡബ്ല്യുവിന്‍റെ സെഡാന്‍ എസ്എവി (സ്‌പോര്‍ട്‌സ് ആക്റ്റിവിറ്റി വെഹിക്കിള്‍) എന്നീ വാഹനവിഭാഗങ്ങളിലെ മുഴുവന്‍ വാഹനങ്ങളും അവതരിപ്പിക്കുന്ന വിധത്തിലാണ് ബിഎംഡബ്ല്യു എക്‌സ്പീരിയന്‍സ് ടൂര്‍ 2014 രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഈ ടെസ്റ്റില്‍ വാഹനങ്ങളുടെ ഉയര്‍ന്ന പ്രകനശേഷി പ്രദര്‍ശിപ്പിക്കുകയാണ് ലക്ഷ്യം. കമ്പനിയുടെ ഭാവി ഉപഭോക്താക്കളെ ലാക്കാക്കിയാണ് ഈ ടൂര്‍ സംഘടിപ്പിച്ചിട്ടുള്ളത്.

ബിഎംഡബ്ല്യു എക്സ്പീരിയന്‍സ് ടൂര്‍ കൊച്ചിയില്‍

വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ ബിഎംഡബ്ല്യു കാറുകള്‍ എത്രത്തോളം മികവ് പ്രകടിപ്പിക്കുന്നു എന്ന് നേരിട്ട് അനുഭവിച്ചറിയാം എന്നതാണ് ഈ പരിപാടിയുടെ പ്രത്യേകത. ഇത്തരമൊരു പരിപാടി കേരളത്തില്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷം പങ്കുവെക്കുന്നു ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് ഫിലിപ്പ് വോണ്‍ സഹര്‍. ഈ സംരംഭത്തിലൂടെ, ഉപഭോക്താക്കളുമായി കൂടുതല്‍ അടുക്കാനും ബിഎംഡബ്ല്യു കുടുംബത്തിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ അടുപ്പിക്കാനും സാധിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ബിഎംഡബ്ല്യു എക്സ്പീരിയന്‍സ് ടൂര്‍ കൊച്ചിയില്‍

കൊച്ചി, ജയ്പ്പൂര്‍, ചണ്ഡിഗഡ്, ഗുഡ്ഗാവ്, അഹമ്മദാബാദ്, പുനെ, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍, ലക്‌നൗ, ഡല്‍ഹി എന്നീ 12 നഗരങ്ങളിലാണ് ടൂര്‍ എത്തുക. ഈ വിപണികളിലെ ഉപഭോക്താക്കള്‍ക്ക് ബിഎംഡബ്ല്യു ബ്രാന്‍ഡിനെ അനുഭവിച്ചറിയാനും വാഹനങ്ങള്‍ ടെസ്റ്റ് ഡ്രൈവ് നടത്താനും വിദഗ്ധരുമായി ആശയവിനിമയം നടത്താനുമുള്ള കിടിലന്‍ അവസരമാണിത്.

ബിഎംഡബ്ല്യു എക്സ്പീരിയന്‍സ് ടൂര്‍ കൊച്ചിയില്‍

സെഡാനുകള്‍ക്കും എസ്എവി (സ്‌പോര്‍ട്‌സ് ആക്റ്റിവിറ്റി വെഹിക്കിള്‍) കള്‍ക്കുമായി പ്രത്യേകമായ സെഷനുകള്‍ ഈ പ്രോഗാമിലുണ്ടായിരിക്കും. ബിഎംഡബ്ല്യു 1 സീരീസ്, ബിഎംഡബ്ല്യു 3 സീരീസ്, ബിഎംഡബ്ല്യു 5 സീരീസ്, ബിഎംഡബ്ല്യു 7 സീരീസ് എന്നിവ ഉപഭോക്താക്കള്‍ക്ക് ഡ്രൈവ് ചെയ്യാവുന്നതാണ്. ബിഎംഡബ്ല്യു എം കാറുകള്‍ ഡ്രൈവ് ചെയ്യാനുള്ള അവസരവും ഈ പരിപാടിയില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

ബിഎംഡബ്ല്യു എക്സ്പീരിയന്‍സ് ടൂര്‍ കൊച്ചിയില്‍

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള പ്രത്യേക സോണ്‍ വിനോദ വേളയൊരുക്കും. കുട്ടികള്‍ക്കുള്ള വിഭാഗത്തില്‍ ഒരു പ്രത്യേക 'സോണി പ്ലേസ്റ്റേഷന്‍ സോണ്‍' ഉണ്ടായിരിക്കും. സോണിപ്ലേസ്റ്റേഷന്‍ 3 ഉപയോഗിച്ച് ബിഎംഡബ്ല്യു കാറുകളുടെ ഡ്രൈവിംഗ് ആസ്വദിക്കാന്‍ കുട്ടികള്‍ക്ക് ഇത് അവസരം നല്‍കും.

More from DriveSpark

Article Published On: Friday, October 31, 2014, 17:36 [IST]
English summary
BMW presents Sheer Driving Pleasure in Kochi with the BMW Experience Tour 2014.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X