ഫെരാരി എന്‍ജിനീയര്‍ ബിഎംഡബ്ല്യുവിലേക്ക്

By Santheep

ഓഡി, ബിഎംഡബ്ല്യു, മെഴ്‌സിഡിസ് ബെന്‍സ് ബ്രാന്‍ഡുകളുടെ കൊടുമ്പിരി കൊണ്ട മത്സരമാണ് ലോക ആഡംബരക്കാര്‍ വിപണിയെ സജീവമാക്കുന്നത്. സാങ്കേതികതയുടെ വിപ്ലവത്തില്‍ പിന്നിലായിപ്പോകാതിരിക്കാന്‍ ഓരോ കാര്‍നിര്‍മാതാവും വന്‍ ജാഗ്രതയാണ് പുലര്‍ത്തുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിലും പുതുതലമുറ സുരക്ഷാ സംവിധാനങ്ങളുടെ കാര്യത്തിലുമെല്ലാം ഈ മൂന്നുപേരും നടത്തുന്ന മത്സരം ഓട്ടോമൊബൈല്‍ ഉലകത്തിന് ശുഭകരമായ ഭാവിയെയാണ് വാഗ്ദാനം ചെയ്യുന്നത്.

പുതിയ വാര്‍ത്തകള്‍ ജര്‍മന്‍ കമ്പനിയായ ബിഎംഡബ്ല്യു ഫെരാരിയുടെ മുന്‍ ചീഫ് എന്‍ജിനീയറായ റോബര്‍ട്ടോ ഫെഡലിയെ തങ്ങളുടെ പാളയത്തിലെത്തിച്ചതായി വാര്‍ത്തകള്‍ പറയുന്നു. 1988ല്‍ ഫെരാരിയില്‍ ചേര്‍ന്ന ഫെഡലി 2007 മുതല്‍ കമ്പനിയുടെ എന്‍ജിനീയറിങ് വിഭാഗത്തിന്റെ തലവനായി പ്രവര്‍ത്തിച്ചു.

BMW Hire Ex Ferrari Engineer To Keep Up With Competition

ബിഎംഡബ്ല്യുവിലേക്ക് ഫെഡലി എത്തുക ഈ വര്‍ഷം നവംബര്‍ മാസം മുതലാണെന്ന് അറിയുന്നു. ഒരു മാസം മുമ്പാണ് ഇദ്ദേഹം ഫെരാരിയില്‍ നിന്നും രാജിവെച്ചത്. ഫെരാരിയുടെ ഉന്നതതലങ്ങളില്‍ ചില മാറ്റങ്ങള്‍ നടക്കുന്ന സന്ദര്‍ഭത്തില്‍ തന്നെയാണ് ഫെഡെലിയുടെ രാജിയും സംഭവിച്ചത്.

ബിഎംഡബ്ല്യു ആണ് നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ആഡംബരക്കാര്‍ നിര്‍മാതാവ്. വില്‍പനയില്‍ ഓഡിയാണ് ബിമ്മറിന്റെ പിന്നിലുള്ളത്. കടുത്ത മത്സരത്തില്‍ ഓഡി ബിമ്മറിന്റെ തൊട്ടരികില്‍ തന്നെയാണുള്ളത്.

More from DriveSpark

Article Published On: Wednesday, October 15, 2014, 17:55 [IST]
English summary
BMW, one of the world's leading car makers has hired Roberto Fedeli, the former chief engineer of Ferrari to keep up with the intense competition from rivals like Audi and Mercedes.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X