ബിഎംഡബ്ല്യു ഐ3ക്ക് വേള്‍ഡ് കാര്‍ ഡിസൈന്‍ അവാര്‍ഡ്
ബിഎംഡബ്ല്യു-വിന്റെ ഐ3 ഇലക്ട്രിക് കാറിന് വേള്‍ഡ് കാര്‍ ഡിസൈന്‍ അവാര്‍ഡും വേള്‍ഡ് ഗ്രീന്‍ കാര്‍ അവാര്‍ഡും ലഭിച്ചു. 2013ല്‍ വിപണിയിലെത്തിയ ഇലക്ട്രിക് ഹാച്ച്ബാക്ക് കാറാണിത്.
ബീഎംഡബ്ല്യൂവിന്റെ 'ഐ' റെയ്ഞ്ചില്‍ പെടുന്ന വാഹനങ്ങള്‍ ആദ്യമായാണ് ഒരവാര്‍ഡിന് അര്‍ഹമാകുന്നത്. ഇക്കാര്യത്തില്‍ തങ്ങള്‍ വളരെ സന്തുഷ്ടരാണെന്ന് ബീമറിന്റെ വില്‍പനാ കാര്യങ്ങള്‍ നോക്കുന്ന ഡോ.ഇയാന്‍ റോബേസ്റ്റണ്‍ പറഞ്ഞു.
കമ്പനിയില്‍ നിന്നും പുറത്തിറങ്ങിയ ആദ്യ ഇലക്ട്രിക് കാര്‍ മോഡലുകള്‍ തന്നെ മേഖലയില്‍ മാതൃകകളായി മാറിയതിലാണ് ബിഎംഡബ്ല്യു സന്തോഷിക്കുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആവശ്യങ്ങളെ കാലത്തിന്റെ വീട്ടുപടിക്കല്‍ ചെന്ന് നിറവേറ്റുന്ന രീതിയാണ് തങ്ങളുടേതെന്നും അദ്ദേഹം വ്യക്തമാക്കി.

ഭാവികാലത്തെ നിര്‍വചിക്കുകയാണ് തങ്ങളുടെ 'ഐ' റെയ്ഞ്ച് കാറുകള്‍ ചെയ്തിട്ടുള്ളതെന്ന് റോബേസ്റ്റണ്‍ പറഞ്ഞു.
ഡിസൈന്‍ ഓഫ് ദി ഇയര്‍ സമ്മാനത്തിനായി 28 മോഡലുകളാണ് മത്സരിക്കാനുണ്ടായിരുന്നത്. 69 പ്രമുഖരടങ്ങിയ ജൂറി ബിഎംഡബ്ല്യു ഐ3-യെ തെരഞ്ഞെടുക്കുകയായിരുന്നു.
കാര്യക്ഷമതയോടെ നിലനില്‍ക്കുമ്പോള്‍ തന്നെ ഒരു ശരാശരി വാഹന ഉപയോക്താവിന്റെ സുപ്രധാനമായ ആവശ്യങ്ങളെ നിറവേറ്റുവാനും ഐ3 മോഡലിന് സാധിക്കുന്നുണ്ടെന്ന് ബിഎംഡബ്ല്യു പറഞ്ഞു.
ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ


Click it and Unblock the Notifications








