ഭാരതരത്‌ന സച്ചിനിലൂടെ ബിഎംഡബ്ല്യു ഐ8

By Santheep

രാജ്യത്തെ വണ്ടിപ്രേമികള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ആ ദിവസം ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ സംഭവിച്ചു. ലോഞ്ചിനു മുമ്പുതന്നെ എല്ലാ പതിപ്പുകളും വിറ്റുതീര്‍ന്ന ബിഎംഡബ്ല്യു ഐ8 എക്‌സ്‌പോയില്‍ ഇന്ത്യന്‍ വിപണിക്കായി അവതരിപ്പിക്കപ്പെട്ടു.

ഭാരതരത്‌ന കിട്ടിയതിന്റെ ഹാങ്ഓവര്‍ മാറാത്ത, ബിഎംഡബ്ല്യു അംബാസ്സഡര്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഈ വിഖ്യാതവാഹനം അവതരിപ്പിക്കുന്നതിനായി എത്തിയത്. ചിത്രങ്ങളും വിവരങ്ങളും താഴെ.

സച്ചിൻ ടെൻഡുൽക്കർ ബിഎംഡബ്ല്യു ഐ8 അവതരിപ്പിക്കുന്നു

ബിഎംഡബ്ല്യുവിന്റെ ആദ്യ ഹൈബ്രിഡ് ഇലക്ട്രിക് കാറാണിത്.

സച്ചിൻ ടെൻഡുൽക്കർ ബിഎംഡബ്ല്യു ഐ8 അവതരിപ്പിക്കുന്നു

ബിഎംഡബ്ല്യു ഗ്രൂപ്പ് പ്രസിഡന്റ് ഫിലിപ്പ് വോണ്‍ സാഹ്ര്‍ അവതരണച്ചടങ്ങിനെത്തിയിരുന്നു.

സച്ചിൻ ടെൻഡുൽക്കർ ബിഎംഡബ്ല്യു ഐ8 അവതരിപ്പിക്കുന്നു

പുതിയ കാലം ഇന്‍ഡിവിജ്വല്‍ മൊബിലിറ്റിയുടേതാണെന്ന് ഫിലിപ്പ് വോണ്‍ ചൂണ്ടിക്കാട്ടി. സുസ്ഥിരതയാണ് ലോകം ആവശ്യപ്പെടുന്നത്. വരുംകാല ആഡംബരക്കാറുകള്‍ സുസ്ഥിരത, ഇന്‍ഡിവിജ്വല്‍ മൊബിലിറ്റി തുടങ്ങിയ തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും മുമ്പോട്ടുനീങ്ങുകയെന്നും അദ്ദേഹം പറഞ്ഞു.

സച്ചിൻ ടെൻഡുൽക്കർ ബിഎംഡബ്ല്യു ഐ8 അവതരിപ്പിക്കുന്നു

ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും ബിഎംഡബ്ല്യു ഐ8 ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്യപ്പെടും.

സച്ചിൻ ടെൻഡുൽക്കർ ബിഎംഡബ്ല്യു ഐ8 അവതരിപ്പിക്കുന്നു

വിദേശത്തു നിര്‍മിച്ച് ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുകയാണ് ചെയ്യുന്നത്. ഇത് വാഹനത്തിന്റെ വില വലിയതോതില്‍ ഉയര്‍ത്തുന്ന ഘടകമാണ്.

സച്ചിൻ ടെൻഡുൽക്കർ ബിഎംഡബ്ല്യു ഐ8 അവതരിപ്പിക്കുന്നു

1.5 കോടിയുടെ പരിസരത്തിലായിരിക്കും വാഹനത്തിന് വില കാണുക എന്നാണ് പ്രതീക്ഷിക്കുന്നത്.

സച്ചിൻ ടെൻഡുൽക്കർ ബിഎംഡബ്ല്യു ഐ8 അവതരിപ്പിക്കുന്നു

93 കിലോവാട്ട് (131 കുതിരശക്തി) ശേഷിയുള്ള ഇലക്ട്രിക് മോട്ടോറിനൊപ്പം 1.5 ലിറ്റര്‍ ഇരട്ട ടര്‍ബോ പെട്രോള്‍ എന്‍ജിനും ചേര്‍ത്തിരിക്കുന്നു ഐ8ല്‍. ഈ എന്‍ജിന്‍ 231 കുതിരശക്തിയുള്ളതാണ്.

സച്ചിൻ ടെൻഡുൽക്കർ ബിഎംഡബ്ല്യു ഐ8 അവതരിപ്പിക്കുന്നു

ഇലക്ട്രിക് മോട്ടോറും പെട്രോള്‍ എന്‍ജിനും ചേര്‍ന്ന് 362 കുതിരശക്തി എന്ന കിടിലന്‍ പ്രകടനശേഷി കൈവരിക്കുന്നു കാര്‍.

സച്ചിൻ ടെൻഡുൽക്കർ ബിഎംഡബ്ല്യു ഐ8 അവതരിപ്പിക്കുന്നു

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ വെറും 4.4 സെക്കന്‍ഡ് നേരം മാത്രമേ ഈ വാഹനമെടുക്കൂ. ബാറ്ററിയിലോടുമ്പോള്‍ മണിക്കൂറില്‍ പരമാവധി 120 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ വാഹനത്തിന് സാഘിക്കും. മണിക്കൂറില്‍ പെട്രോള്‍ എന്‍ജിനുമായി ചേര്‍ന്നാണെങ്കില്‍ 250 കിലോമീറ്റര്‍ വേഗത കണ്ടെത്താനാകും .

More from DriveSpark

Article Published On: Thursday, February 6, 2014, 10:39 [IST]
English summary
BMW i8 electic hybrid supercar has been unveiled at Auto Expo 2014.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X