ബിഎംഡബ്ല്യൂ ഐ8ന്റെ രഹസ്യങ്ങള്‍ തുറക്കുന്നു
ബിഎംഡബ്ല്യു ഐ8 ഹൈബ്രിഡ് സൂപ്പര്‍കാര്‍ ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ അവതരിക്കാനിരിക്കുന്ന കാര്യം രണ്ടുദിവസം മുമ്പാണ് നമ്മള്‍ സംസാരിച്ചത്. പരിസ്ഥിതിസൗഹൃദത്തിന്റെ കാര്യത്തിലും പ്രകടനപരതയുടെ കാര്യത്തിലുമെല്ലാം മുമ്പില്‍ നില്‍ക്കുന്ന ഈ വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ ഈ വര്‍ഷം അവസാനത്തോടുകൂടി ഇറങ്ങിത്തുടങ്ങും.
ഇന്ധനക്ഷമതയില്‍ വിട്ടുവീഴ്ച ചെയ്യാത്ത സ്‌പോര്‍ട്‌സ് കാര്‍ എന്ന വിശേഷണവും ഈ കാറിനുണ്ട്. സ്‌പോര്‍ട്‌സ് കാറുകളും മൈലേജ് ചോദിക്കാത്ത ലോകത്തിലെ മറ്റ് ഭാഗങ്ങളിലെ ജനങ്ങളെപ്പോലെയല്ല ഇന്ത്യ. ഇവിടെ ആ ചോദ്യത്തിന് ഉത്തരമുണ്ടെങ്കിൽ ഏത് കോടീശ്വരനും സന്തോഷിച്ചിരിക്കും. ബീമറിന്റെ ഐ8 ഇക്കാര്യത്തിലും നമ്മെ ആഹ്ലാദിപ്പിക്കുന്നു.
ഏറ്റവും മികവുറ്റ സാങ്കേതിക സംവിധാനങ്ങള്‍ ഘടിപ്പിച്ചാണ് ഈ സ്‌പോര്‍ട്‌സ് കാര്‍ നിരത്തിലിറങ്ങുന്നത്. ഡിസൈന്‍ മുതല്‍ നിര്‍മാണം വരെയുള്ള ഓരോ ഘട്ടത്തിലും ബീമര്‍ പുലര്‍ത്തിയ ജാഗ്രത എത്രയെന്നതിന് താഴെയുള്ള വീഡിയോകള്‍ സാക്ഷ്യം നല്‍കും.
ഡിസൈന്‍
ബിഎംഡബ്ല്യു ഐ8-ന്റെ ഡൈനമിക് ഡിസൈനിനെക്കുറിച്ച് വിശദീകരിക്കുന്നു ഈ വീഡിയോയില്‍.
പ്രകടനം
കരിമ്പുക പുറന്തള്ളല്‍ ഒരു സാധാരണ കോംപാക്ട് കാറിന്റെ അത്രയുമേ ഈ സ്‌പോര്‍ട്‌സ് കാറില്‍ നിന്നുണ്ടാകുന്നുള്ളൂ. മൈലേജിന്റെ കാര്യത്തിലും മികവ് പലര്‍ത്തുന്നു. എന്നാല്‍ ഇതൊന്നും തന്നെ വാഹനത്തിന്റെ ഉയര്‍ന്ന പ്രകടനത്തെ ബാധിക്കുന്നുമില്ല. ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നു ഈ വീഡിയോ.
കാര്‍ബണ്‍ ഫൈബര്‍
ഉരുക്കിനെക്കാള്‍ കരുത്തുള്ളതും എന്നാല്‍ ഭാരം നന്നെ കുറഞ്ഞതുമായ കാര്‍ബണ്‍ ഫൈബറാണ് ബിഎംഡബ്ല്യൂ ഐ8നെ നിര്‍മിക്കാനുപയോഗിച്ചിട്ടുള്ളത്.
ലേസര്‍ ലൈറ്റ്
വാഹനത്തിനകത്തെ എല്ലാ ലൈറ്റിംഗ് സംവിധാനങ്ങളും ഉയര്‍ന്ന നിലവാരത്തിലുള്ളതാണ്. ലേസര്‍ സഹായത്തോടെയുള്ള ഹെഡ്‌ലാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിധം വ്യക്തമാക്കുന്നു ഈ വീഡിയോ.


Click it and Unblock the Notifications








