സെഗ്മെന്റില്‍ വേഗതയേറിയ ആക്ടിവ്‌ഹൈബ്രിഡ് 7 സീരീസ് നാളെ വിപണിയില്‍
ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാവായ ബിഎംഡബ്ല്യു ഇന്ത്യയില്‍ ആക്ടിവ്‌ഹൈബ്രിഡ് 7 സീരീസ് മോഡല്‍ ലോഞ്ച് ചെയ്യും. ജൂലൈ 23ന് ഈ വാഹനം വിപണിയിലെത്തുമെന്ന് ഞങ്ങള്‍ക്ക് വിവരം ലഭിച്ചു.
ഈ പതിപ്പ് 7 സീരീസ് മോഡലില്‍ നിന്ന് ഡിസൈന്‍പരമായി ഏറെയൊന്നും വ്യത്യസ്തമായിരിക്കില്ല. ഹൈബ്രിഡ് സാങ്കേതികതയിലാണ് വാഹനം വരുന്നതെന്ന മാറ്റം മാത്രമേ കാണൂ. ഇന്ത്യയിലേക്ക് എത്തിച്ചേരാനിരിക്കുന്ന ഐ8 ഹൈബ്രിഡ് മോഡലിന്റെ വരവിന് മുന്നോടിയായാണ് 7 സീരീസിന്റെ ഹൈബ്രിഡ് മോഡല്‍ എത്തുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.
3 ലിറ്റര്‍ ശേഷിയുള്ള ഒരു പെട്രോള്‍ എന്‍ജിനോടൊപ്പം ഇലക്ട്രിക് മോട്ടോര്‍ ചേര്‍ക്കുകയാണ് ബിഎംഡബ്ല്യു ചെയ്യുന്നത്. 350 കുതിരശക്തിയും 450 എന്‍എം ചക്രവീര്യവുമുല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കും.

വാഹനത്തിലെ ഇലക്ട്രിക് മോട്ടോര്‍ 55 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 210 എന്‍എം ചക്രവീര്യമാണ് ഈ മോട്ടോര്‍ മാത്രം ഉല്‍പാദിപ്പിക്കുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്‍ജിനോടൊപ്പം ചേര്‍ത്തിരിക്കുന്നു.
മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ഈ എന്‍ജിന് 5.7 സെക്കന്‍ഡ് നേരം മാത്രമേ വേണ്ടൂ. സെഗ്മെന്റില്‍ ഏറ്റവും വേഗതയേറിയ വാഹനമായിരിക്കും 7 സീരീസ് ആക്ടിവ്‌ഹൈബ്രിഡ് എന്നു സാരം.
വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററായി നിജപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യന്‍ നിയമങ്ങള്‍ ഇതിനപ്പുറം വേഗതയില്‍ പോകാന്‍ ഒരു വാഹനത്തെയും അനുവദിക്കുന്നില്ല.
ബിഎംഡബ്ല്യു 7 സീരീസ് ആക്ടിവ്‌ഹൈബ്രിഡ് മോഡലിന് പ്രതീക്ഷിക്കുന്ന വില 1,50,00,000 രൂപയാണ്.
ഇന്നത്തെ വീഡിയോ:
രണ്ട് മോഡലുകള്‍ക്കൊപ്പം കണ്‍ട്രോള് പോകാതെ കെന്‍ ബ്ലോക്ക്
റാലി ഡ്രൈവര്‍ കെന്‍ ബ്ലോക്ക് ഈയിടെ ജപ്പാന്‍ സന്ദര്‍ശിക്കുകയുണ്ടായി. പുതിയ ഡ്രൈവിങ് അനുഭവങ്ങള്‍ തേടിയായിരുന്നു യാത്ര എന്നു വേണമെങ്കില്‍ പറയാം. അവിടെ അദ്ദേഹം തന്റെ രണ്ട് പെണ്‍സുഹൃത്തുക്കളെ കണ്ടുമുട്ടുകയുണ്ടായി. പിന്നത്തെ അനുഭവമൊന്നും പറയണ്ട!


Click it and Unblock the Notifications








