സച്ചിന്‍, ബിഎംഡബ്ല്യു എം3, എം4 കൂപെകള്‍ ലോഞ്ച് ചെയ്തു
ഇന്ത്യന്‍ വിപണിയുടെ നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവില്‍ ബിഎംഡബ്ല്യു എം3, എം4 പെര്‍ഫോമന്‍സ് കൂപെകള്‍ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ ലോഞ്ച് ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സാന്നിധ്യത്തിലാണ് ഈ രണ്ടു കാറുകളും അവതരിപ്പിക്കപ്പെട്ടത്.
ചിത്രങ്ങളും കൂടുതല്‍ വിവരങ്ങളും താഴെ.

ചിത്രങ്ങളിലൂടെ നീങ്ങുക.

ബിഎംഡബ്ല്യു എം3, എം4 വിലകള്‍
- ബിഎംഡബ്ല്യു എം3 - 1,19,80,000
- ബിഎംഡബ്ല്യു എം4 - 1,21,80,000
- പാഡില്‍ ഷിഫ്റ്ററുകള്‍
- തുകല്‍ പൊതിഞ്ഞ സ്റ്റീയറിങ് വീല്‍
- ഓട്ടോമാറ്റിക് സ്റ്റാര്‍ട്-സ്‌റ്റോപ് ബട്ടണ്‍
- ബ്രേക്ക് എനര്‍ജി റീജനറേഷന്‍
- 50:50 ഭാര അനുപാതം
- ടച്ച് കണ്‍ട്രോളറോടു കൂടിയ പുതുതലമുറ ബിഎംഡബ്ല്യു ഐഡ്രൈവ് സിസ്റ്റം
- ബിഎംഡബ്ല്യു നേവിഗേഷന്‍ പ്രഫഷണല്‍
- ബിഎംഡബ്ല്യു ഹെഡ്-അപ് ഡിസ്‌പ്ലേ
- പാര്‍ക്ക് ഡിസ്റ്റന്‍സ് കണ്‍ട്രോള്‍
- ഫ്രണ്ട് ആന്‍ഡ് റിയര്‍ കാമറ
- എയര്‍ബാഗുകള്‍
- ആക്ടിവ് എം ഡിഫറന്‍ഷ്യല്‍
- ഡൈനമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍
- എബിഎസ്
- കോര്‍ണറിങ് ബ്രേക്ക് കണ്‍ട്രോള്‍
- റണ്‍ ഫ്‌ലാറ്റ് ഇന്‍ഡിക്കേറ്റര്‍
- സൈഡ് ഇംപാക്ട് പ്രൊട്ടക്ഷന്‍

ബിഎംഡബ്ല്യു എം3, എം4 സവിശേഷതകള്‍
ഒരു 6 സിലിണ്ടര്‍, 3 ലിറ്റര്‍ ട്വിന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ബിഎംഡബ്ല്യു എം3, എം4 കൂപെകളില്‍ ഘടിപ്പിച്ചിരിക്കുന്നത്. 5500-7300 ആര്‍പിഎമ്മില്‍ 431 കുതിരശക്തിയാണ് ഈ എന്‍ജിന്‍ പകരുന്നത്. 1850-5500 ആര്‍പിഎമ്മില്‍ 550 എന്‍എം ചക്രവീര്യവും ഉല്‍പാദിപ്പിക്കുന്നു.

ട്രാന്‍സ്മിഷന്‍
ഒരു 7 സ്പീഡ് എം ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ് ഈ എം സീരീസ് സെഡാനുകളുടെ എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലേക്കു പകരുന്നത്. എം സീരീസ് എന്‍ജിനുകള്‍ക്കായി പ്രത്യേകം പറഞ്ഞുണ്ടാക്കിയ ഈ ട്രാന്‍സ്മിഷന്‍ സിസ്റ്റം ഡ്രൈവ്‌ലോജിക് എന്ന പേരില്‍ അറിയപ്പെടുന്നു.

ബിഎംഡബ്ല്യു എം3, എം4 ഫീച്ചറുകള്‍



Click it and Unblock the Notifications








