ബിഎംഡബ്ല്യു എം6 ഗ്രാന്‍ കൂപെ ലോഞ്ച് ഏപ്രില്‍ 3ന്
ബിഎംഡബ്ല്യു എം6 ഗ്രാന്‍ കൂപെയുടെ ഇന്ത്യന്‍ വിപണി പ്രവേശം ഏപ്രില്‍ 3ന് നടക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ ഈ വാഹനം പ്രദര്‍ശിപ്പിച്ചിരുന്നു.
എം6 ഗ്രാന്‍ കൂപെ മോഡലുകള്‍ പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുവാനാണ് ബീമറിന്റെ പദ്ധതിയെന്നാണ് അറിയുന്നത്. ഒരു കോടിയിലധികം വില മതിപ്പുണ്ടാകും വാഹനത്തിന് എന്നാണ് മനസ്സിലാക്കുന്നത്.
ഇന്ത്യയില്‍ നിലവില്‍ വില്‍പനയിലുള്ള 6 സീരീസ് ഗ്രാന്‍ കൂപെയെ അടിസ്ഥാനമാക്കി നിര്‍മിച്ച പ്രകടനശേഷിയുള്ള മോഡലാണ് എം6 ഗ്രാന്‍ കൂപെ.

4.4 ലിറ്റര്‍ വി8 എന്‍ജഡിനാണ് എം6 ഗ്രാന്‍ കൂപെയില്‍ ഘടിപ്പിക്കുക. ബിഎംഡബ്ല്യുവിന്റെ എം ട്വിന്‍പവര്‍ ടര്‍ബോ ഈ എന്‍ജിനോടൊപ്പം ചേര്‍ക്കും. 7 സ്പീഡ് ഗിയര്‍ബോക്‌സാണ് എന്‍ജിനോടൊപ്പം ചേര്‍ക്കുക.
560 കുതിരകളുടെ കരുത്ത് ഉല്‍പാദിപ്പിക്കാന്‍ എം6 എന്‍ജിന് ശേഷിയുണ്ട്. പരമാവധി 680 എന്‍എം ചക്രവീര്യവും എന്‍ജിന്‍ ഉല്‍പാദിപ്പിക്കും.
മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ എം6 എടുക്കുന്ന സമയം 4.2 സെക്കന്‍ഡാണ്. രാജ്യത്തെ നിയമങ്ങള്‍ക്കനുസൃതമായി എം6ന്റെ വേഗത മണിക്കൂറില്‍ 250 കിലോമീറ്ററായി നിജപ്പെടുത്തും.


Click it and Unblock the Notifications








