ബിഎംഡബ്ല്യു 'എക്‌സ്2' മൂന്ന് വര്‍ഷത്തിനകം

ബിഎംഡബ്ല്യു എക്‌സ്1, എക്‌സ്3 മോഡലുകള്‍ക്കിടയില്‍ ഇടം പിടിക്കാനൊരുങ്ങുന്ന 'എക്‌സ്2' എസ്‌യുവി അടുത്ത 2017ല്‍ വിപണിയിലെത്തുമെന്ന് ഊഹങ്ങള്‍ പറയുന്നു. ഈ വാര്‍ത്ത ബിഎംഡബ്ല്യു ഇതുവരെ സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല.

വിപണികളില്‍ സംഭവിക്കുന്ന രാസമാറ്റങ്ങളോടുള്ള ബീമറിന്റെ ക്രിയാത്മക സമീപനമായാണ് പുതിയ വാഹനത്തിന്റെ വിപണി പ്രവേശത്തെ നോക്കിക്കാണേണ്ടത്. യൂറോപ്പും അമേരിക്കയുമെല്ലാം വിട്ടുള്ള വിപണികളിലെ പ്രത്യേക പരിതസ്ഥിതികള്‍ കൂടി പുതിയൊരു മോഡലിന്റെ നിര്‍മിതിക്ക് ബീമറിനെ പ്രേരിപ്പിച്ച ഘടകമാണ്.

BMW X2 Confirmed For 2017 Launch

ഒരു ഓണ്‍ലൈന്‍ ബിഎംഡബ്ല്യു ഫോറത്തിലാണ് എക്‌സ്2-വിന്റെ വിപണിപ്രവേശം സംബന്ധിച്ച വാര്‍ത്ത പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം ഒരു ബിഎംഡബ്ല്യു തൊഴിലാളിയില്‍ നിന്നു ലഭിച്ച വിവരമെന്നവകാശപ്പെട്ട് ചിലര്‍ എക്‌സ്‌ക്ലൂസീവ് നല്‍കിയതായും കാണുന്നുണ്ട്. ഒരു കാര്യം നമുക്കുറപ്പിക്കാം. ഈ പറഞ്ഞ തിയ്യതിക്കപ്പുറം എക്‌സ്2 ലോഞ്ച് നീണ്ടു പോകാന്‍ സാധ്യത ഏതായാലും കുറവാണ്.

ബീമറിന്റെ എക്‌സ്‌ഡ്രൈവ് സിസ്റ്റം ഘടിപ്പിച്ചായിരിക്കും ഈ വാഹനവും വിപണിയിലെത്തുക എന്നാണറിയുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ആള്‍ ഡ്രൈവ് സന്നാഹങ്ങളിലൊന്നാണിത്.

ഇന്ത്യയടക്കമുള്ള വിപണികളിലേക്ക് ബീമര്‍ നോക്കുന്നതിന്റെ പ്രധാന തെളിവായി കാണിക്കാവുന്ന ഒരു വസ്തുത കൂടി പുറത്തുവന്നിട്ടുണ്ട്. എക്‌സ്2 മോഡല്‍ വിപണിയിലെത്തുക 5 ഡോര്‍ ഓപ്ഷനോടു കൂടിയായിരിക്കും.

ഇന്ത്യയില്‍ നിലവില്‍ എക്‌സ്1, എക്‌സ്3, എക്‌സ്6 മോഡലുകളാണ് വില്‍പനയിലുള്ളത്.

More from DriveSpark

Article Published On: Thursday, March 20, 2014, 9:47 [IST]
English summary
A reliable Online forum and a BMW worker, have leaked that a X2 will be introduced in 2017.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X