ബിഎംഡബ്ല്യു എക്‌സ്4ന് ഓണ്‍ലൈന്‍ ലോഞ്ച്

ഇന്ന് തുടങ്ങിയ ജനീവ മോട്ടോര്‍ ഷോയില്‍ ബിഎംഡബ്ല്യു എക്‌സ്4 പ്രദര്‍ശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് കമ്പനി സ്ഥിരീകരിച്ചിട്ടില്ല ഇതുവരെ. എന്തായാലും ഒരു ടീസര്‍ വീഡിയോ വഴി ജനീവയില്‍ എക്‌സ്4 ചര്‍ച്ച ചെയ്യപ്പെടുമെന്നത് കമ്പനി ഉറപ്പിച്ചിരിക്കുകയാണിപ്പോള്‍.

ഇന്‍സ്റ്റഗ്രാമില്‍ പുറത്തിറക്കിയ ഒരു വീഡിയോ ടീസറിലൂടെ ബിഎംഡബ്ല്യു എക്‌സ്4-ന്റെ ഓണ്‍ലൈന്‍ ലോഞ്ച് പ്രഖ്യാപിച്ചിരിക്കുന്നു കമ്പനി. മാര്‍ച്ച് ആറിനാണ് ഓണ്‍ലൈന്‍ ലോഞ്ച് നടക്കുക. അതായത്, ജനീവയില്‍ പങ്കെടുക്കാതെ തന്നെ എക്‌സ് 4 സ്‌പോര്‍ട്‌സ് ക്രോസ്സോവറിനെ ഓട്ടോഷോയിലെ ചര്‍ച്ചാവിഷയമാക്കുവാനാണ് ശ്രമം.

BMW X4 Launch Confirmed

നാളെ മുതലാണ് ജനീവ ഷോയിലെ ഗൗരവപ്പെട്ട ലോഞ്ചുകളും അവതരണങ്ങളുമെല്ലാം തുടങ്ങുക. മാര്‍ച്ച് 4, 5 എന്നീ ദിവസങ്ങള്‍ മാധ്യമങ്ങള്‍ക്കു വേണ്ടി മാത്രമുള്ളതാണ്. മാര്‍ച്ച് ആറിനായിരിക്കും എക്‌സ്4 അവതരണം നടക്കുക.

ബിഎംഡബ്ല്യുവിന്റെ 2 സീരീസ് ആക്ടിവ് ടൂറര്‍, എക്‌സ്3യുടെ മുഖംമിനുക്കിയ പതിപ്പ്, 4 സീരീസ് ഗ്രാന്‍ കൂപെ എന്നീ വാഹനങ്ങള്‍ ജനീവയിലുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്.
<center><iframe width="100%" height="450" src="//www.youtube.com/embed/fJ6RDxJxHe4" frameborder="0" allowfullscreen></iframe></center>

Article Published On: Monday, March 3, 2014, 16:42 [IST]
English summary
BMW is all set to reveal their latest offering the X4 on 6th March, 2014. The reveal was confirmed through their Instagram account by a video.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X