ബിഎംഡബ്ല്യു എക്‌സ്5 ബുക്കിങ് നിറുത്തിവെച്ചു
ബിഎംഡബ്ല്യു എക്‌സ്5 എസ്‌യുവി മോഡലിന് ആവശ്യക്കാര്‍ വന്‍തോതില്‍ വര്‍ധിക്കുന്നത് പ്രമാണിച്ച് വാഹനത്തിന്റെ ബുക്കിങ് താല്‍ക്കാലികമായി നിറുത്തിവെച്ചു. അധികം താമസിക്കാതെ തന്നെ ബുക്കിങ് പുനസ്ഥാപിക്കുമെന്ന് ബിഎംഡബ്ല്യുവിന്റെ ഫേസ്ബുക്ക് പേജില്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ആഗോളവിപണിയിലെത്തിയ ബിഎംഡബ്ല്യു എക്‌സ്5 മോഡല്‍ ഇന്ത്യയില്‍ അവതരിക്കുന്നത് 2014 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയിലൂടെയാണ്. മെയ് മുപ്പതിന് രാജ്യത്തെ വിപണിയില്‍ ലോഞ്ച് ചെയ്യപ്പെട്ട ഈ വാഹനത്തിന് ഈയിടെ ഒരു അടിസ്ഥാന വേരിയന്റ് കൂടി പുറത്തിറങ്ങി.
64.9 ലക്ഷം രൂപ വിലവരുന്ന ഈ മോഡലിന്റെ അവതാരത്തോടെ ബുക്കിങ് അനിയന്ത്രിതമായി വര്‍ധിച്ചതായാണ് അറിയുന്നത്.
3 ലിറ്റര്‍ ശേഷിയുള്ള ടര്‍ബോ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്. ബിഎംഡബ്ല്യു 530ഡി, 730ഡി എന്നീ മോഡലുകളില്‍ കാണുന്ന അതേ 6 സിലിണ്ടര്‍ എന്‍ജിന്‍. 4000 ആര്‍പിഎണ്മില്‍ 255 കുതിരശക്തിയും 1500-3000 ആര്‍പിഎമ്മില്‍ 560 എന്‍എം ചക്രവീര്യവും ഉല്‍പാദിപ്പിക്കുന്നൂ ഈ എന്‍ജിന്‍.

8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ബിഎംഡബ്ല്യു എക്‌സ്5ന്റെ എന്‍ജിനോട് ചേര്‍ത്തിരിക്കുന്നത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 6.9 സെക്കന്‍ഡ് നേരമാണ് ഈ വാഹനമെടുക്കുക. പരമാവധി വേഗത മണിക്കൂറില്‍ 230 കിലോമീറ്റര്‍.
തൊട്ടു മുകളിലുള്ള പതിപ്പില്‍ നല്‍കിയിട്ടുള്ള ചില സൗകര്യങ്ങള്‍ എടുത്തുമാറ്റിയാണ് ആറ് ലക്ഷം രൂപ കുറവുള്ള പുതിയ വേരിയന്റ് വിപണിയിലെത്തിച്ചിരിക്കുന്നത്. ഫ്രണ്ട് ഗ്രില്ലിലെ ടൈറ്റാനിയം ഫിനിഷ്, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എക്‌സോസ്റ്റ് പൈപ്പിലെ ക്രോമിയം സാന്നിധ്യം, 600 വാട്ടിന്റെ ഹാര്‍മാന്‍ മ്യൂസിക് സിസ്റ്റം, ബിഎംഡബ്ല്യു ആപ്ലിക്കേഷനുകള്‍ തുടങ്ങിയവയിലാണ് വിട്ടുവീഴ്ച ചെയ്തിട്ടുള്ളത്.


Click it and Unblock the Notifications








