മൂന്നാംതലമുറ എക്‌സ്5 ഇന്ത്യയിലേക്ക് പുറപ്പെട്ടു

By Santheep

മൂന്നാം തലമുറ ബിഎംഡബ്ല്യു എക്‌സ്5 ഇന്ത്യന്‍ വിപണിയിലേക്ക് പുറപ്പെട്ടു. മെയ് 29നാണ് വാഹനം രാജ്യത്തിന്റെ നിരത്തുകളിലേക്ക് എത്തിച്ചേരുക എന്നറിയുന്നു.

മുന്‍പതിപ്പിനെ അപേക്ഷിച്ച് നിരവധി ഗുണഗണങ്ങളോടെയാണ് ബിഎംഡബ്ല്യൂ എക്‌സ്5-ന്റെ പുതിയ പതിപ്പ് വരുന്നത്. വാഹനത്തിന്റെ ഭാരത്തില്‍ വലിയതോതില്‍ കുറവ് വന്നിട്ടുണ്ട്. 7 സീറ്റര്‍, 5 സീറ്റര്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയിലെത്തും.

BMW X5 facelift India launch on May 29

ബിഎംഡബ്ല്യു എക്‌സ്5 മോഡലിന്റെ ബുക്കിംഗ് ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ടെന്നറിയുന്നു.

ഫെബ്രുവരിയില്‍ നടന്ന ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയിലാണ് ബിഎംഡബ്ല്യു എക്‌സ്5 മോഡലിന്റെ പുതുക്കിയ പതിപ്പ് അവതരിപ്പിക്കപ്പെട്ടത്.

3 ലിറ്റര്‍ ശേഷിയുള്ളതും 2 ലിറ്റര്‍ ശേഷിയുള്ളതുമായ രണ്ട് ഡീസല്‍ എന്‍ജിനുകളാണ് പുതിയ ബിഎംഡബ്ല്യു എക്‌സ്5ല്‍ ഘടിപ്പിക്കുക. 3 ലിറ്റര്‍ എന്‍ജിന്‍ 258 കുതിരകളുടെ കരുത്ത് ഉല്‍പാദിപ്പിക്കുമ്പോള്‍, 2 ലിറ്റര്‍ പതിപ്പ് 218 കുതിരശക്തി പുറത്തെടുക്കുന്നു.

ഇന്ത്യയിലേക്ക് ഘടകഭാഗങ്ങളെത്തിച്ച് ചെന്നൈയിലെ ബിഎംഡബ്ല്യു പ്ലാന്റില്‍ വെച്ച് അസംബ്ള്‍ ചെയ്യുകയാണ് ചെയ്യുക. വാഹനം 2014 ജൂലൈ മാസം മുതല്‍ ഡെലിവറി ചെയ്തു തുടങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ബേസ് വേരിയന്റിന് 68 ലക്ഷത്തിന്റെ പരിസരത്തായിരിക്കും വില. ഏറ്റവുമുയര്‍ന്ന 7 സീറ്റര്‍ മോഡലിന് 72 ലക്ഷം രൂപയുടെ പരിസരത്തില്‍ വില കാണും.

More from DriveSpark

Article Published On: Friday, May 16, 2014, 17:22 [IST]
English summary
May 29, 2014 marks the date when BMW will be launching their third generation X5 SUV in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X