ആറ് ലക്ഷം വിലക്കുറവില്‍ ബിഎംഡബ്ല്യു എക്‌സ്5ന് പുതിയ വേരിയന്റ്
ബിഎംഡബ്ല്യു എക്‌സ്5ന് പുതിയൊരു ബേസ് വേരിയന്റ് പുറത്തിറക്കി. 64.9 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഇതുവരെ വിപണിയില്‍ വിറ്റിരുന്ന എക്‌സ്5 ബേസ് മോഡലിന് വില 70.9 ലക്ഷം രൂപയാണ്. ആറ് ലക്ഷത്തിന്റെ വ്യത്യാസത്തിലാണ് പുതിയ വേരിയന്റ് വരുന്നത്.
3 ലിറ്റര്‍ ശേഷിയുള്ള ടര്‍ബോ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്. ബിഎംഡബ്ല്യു 530ഡി, 730ഡി എന്നീ മോഡലുകളില്‍ കാണുന്ന അതേ 6 സിലിണ്ടര്‍ എന്‍ജിന്‍. 4000 ആര്‍പിഎണ്മില്‍ 255 കുതിരശക്തിയും 1500-3000 ആര്‍പിഎമ്മില്‍ 560 എന്‍എം ചക്രവീര്യവും ഉല്‍പാദിപ്പിക്കുന്നൂ ഈ എന്‍ജിന്‍.

8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ബിഎംഡബ്ല്യു എക്‌സ്5ന്റെ എന്‍ജിനോട് ചേര്‍ത്തിരിക്കുന്നത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 6.9 സെക്കന്‍ഡ് നേരമാണ് ഈ വാഹനമെടുക്കുക. പരമാവധി വേഗത മണിക്കൂറില്‍ 230 കിലോമീറ്റര്‍.
തൊട്ടു മുകളിലുള്ള പതിപ്പില്‍ നല്‍കിയിട്ടുള്ള ചില സൗകര്യങ്ങള്‍ എടുത്തുമാറ്റിയാണ് ആറ് ലക്ഷം രൂപ കുറവുള്ള പുതിയ വേരിയന്റ് വിപണിയിലെത്തിച്ചിരിക്കുന്നത്. ഫ്രണ്ട് ഗ്രില്ലിലെ ടൈറ്റാനിയം ഫിനിഷ്, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എക്‌സോസ്റ്റ് പൈപ്പിലെ ക്രോമിയം സാന്നിധ്യം, 600 വാട്ടിന്റെ ഹാര്‍മാന്‍ മ്യൂസിക് സിസ്റ്റം, ബിഎംഡബ്ല്യു ആപ്ലിക്കേഷനുകള്‍ തുടങ്ങിയവയിലാണ് വിട്ടുവീഴ്ച ചെയ്തിട്ടുള്ളത്.


Click it and Unblock the Notifications








