ഫോക്‌സ്‌വാഗണ്‍ പോളോ ബുക്കു ചെയ്യാം!
ജൂലൈ പതിനഞ്ചിന് വിപണിയിലെത്താനിരിക്കുന്ന ഫോക്‌സ്‌വാഗണ്‍ പോളോ ഹാച്ച്ബാക്കിന്റെ പുതുക്കിയ പതിപ്പിന്റെ ബുക്കിങ് തുടങ്ങിയ. അടുത്ത മാസം 15നാണ് പുതിയ പോളോ ഹാച്ച്ബാക്ക് ലോഞ്ച് ചെയ്യുക. ബുക്കിങ് തുക 50,000 രൂപയാണ്. രാജ്യത്തെ ഏതു ഫോക്‌സ്‌വാഗണ്‍ ഡീലര്‍ഷിപ്പിലും വാഹനം ബുക്കു ചെയ്യാവുന്നതാണ്.
കാറിന്റെ ലോഞ്ചിനുശേഷം ഒട്ടും വൈകാതെ തന്നെ പോളോയുടെ ഡെലിവറി തുടങ്ങുമെന്ന് ഫോക്‌സ്‌വാഗണ്‍ അറിയിക്കുന്നു.

മൂന്ന് വേരിയന്റുകളിലാണ് 2014 ഫോക്‌സ്‌വാഗണ്‍ പോളോ ഹാച്ച്ബാക്ക് വിപണിയില്‍ ലഭിക്കുക. കംഫര്‍ട്‌ലൈന്‍, ഹൈലൈന്‍, ഹൈലൈന്‍ പ്ലസ് എന്നിങ്ങനെ. ഇതുവരെ വിറ്റുവന്നിരുന്ന അടിസ്ഥാന വേരിയന്റായ ട്രെന്‍ഡ്‌ലൈന്‍ ഇനി ലഭിക്കില്ല.
1.5 ലിറ്റര്‍ എന്‍ജിനാണ് പോളോയുടെ ഡീസല്‍ പതിപ്പിനുണ്ടാവുക എന്ന് ഉറപ്പായിട്ടുണ്ട്. 90പിഎസ് കരുത്ത് ഉല്‍പാദിപ്പിക്കുന്നതായിരിക്കും പോളോ ഡീസല്‍ എന്‍ജിന്‍. ഇതേ എന്‍ജിന്‍ ചില ട്യൂണിങ് വ്യതിയാനങ്ങളോടെ പോളോയുടെ കരുത്തേറിയ പതിപ്പായ ജിടി ടിഡിഐയില്‍ ചേര്‍ക്കുന്നുണ്ട്. ഇതില്‍ 105 കുതിരശക്തിയാണ് കരുത്ത്.
പുതുക്കിയ ബംപറുകളോടെയും ക്രോമിയം പൂശിയ ഫോഗ്‌ലാമ്പ് ഇടത്തോടും കൂടിയാണ് പുതിയ പോളോ ഹാച്ച്ബാക്ക് എത്തുക. ഇന്റീരിയറിലും നിരവധി പുതുക്കലുകൾ വരുത്തിയിട്ടുണ്ട്.
ഇന്നത്തെ വീഡിയോ
നിഷ്‌കളങ്കതയുടെ ചിറകരിയുന്ന അമിതവേഗം
മറ്റുള്ളവരുടെ ആഹ്ലാദങ്ങളിലേക്ക് തന്റെ കാറും പായിച്ച് ഇടിച്ചുകേറി ചെല്ലുന്നവന്‍ ലോകത്തിലെ ഏറ്റവും നാശംപിടിച്ച ജീവികളിലൊരാളാകുന്നു. ആ പാച്ചില്‍ കുട്ടികള്‍ക്കിടയിലേക്കാണെങ്കില്‍ പ്രപഞ്ചത്തിലെ ഏറ്റവും വലിയ പാപി അവനാകുന്നു. ഇക്കാരണങ്ങളാണ് വേഗത എപ്പോഴും ഒരു കൊടിയ പാപമായി മാറുന്നത്. അത് നിഷ്‌കളങ്കതയുടെ ചിറകരിയുന്നു.


Click it and Unblock the Notifications








