എഫ്1 ഡ്രൈവര്‍ ബ്രേക്കമര്‍ത്തുമ്പോള്‍ ബ്രെമ്പോ എന്തു ചെയ്യുന്നു?
ബ്രെമ്പോ എന്ന പേര് നിങ്ങള്‍ക്കൊരുപക്ഷേ പരിചിതമായിരിക്കും. ബ്രേക്കിങ് സിസ്റ്റം നിര്‍മാണരംഗത്തെ അതികായരാണിവര്‍. ലോകത്തിലെ വന്‍ കാര്‍ നിര്‍മാതാക്കളില്‍ വലിയൊരു വിഭാഗം പേരും തങ്ങളുടെ കാറുകള്‍ക്കുള്ള ബ്രേക്കിങ് സന്നാഹങ്ങള്‍ക്കായി ബ്രെമ്പോയെ ആശ്രയിക്കുന്നുണ്ട്. ഇവരുടെ ബ്രേക്കിങ് സിസ്റ്റങ്ങള്‍ തന്നെയാണ് വിഖ്യാതമായ നിരവധി മോട്ടോജിപി, ഫോര്‍മുല വണ്‍ ടീമുകളും തങ്ങളുടെ വാഹനങ്ങളില്‍ ഉപയോഗിക്കുന്നത്.
ബ്രെമ്പോ ഈയിടെ പുറത്തിറക്കിയ ഒരു വീഡിയോ അവരുടെ ഫോര്‍മുല വണ്‍ ബ്രേക്കിങ് സിസ്റ്റം പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്ന് കാട്ടിത്തരുന്നു.
വാഹനത്തിന്റെ ഡ്രൈവറും നമ്മളും അറിയുന്ന സംഗതികള്‍ വളരെ ചുരുക്കമാണ് എന്ന് ഈ വീഡിയോ നമുക്ക് മനസ്സിലാക്കിത്തരും. ബ്രേക്ക് പെഡലില്‍ കാലമര്‍ത്തുമ്പോള്‍ ബ്രേക്ക് പാഡുകള്‍ ബ്രേക്ക് ഡിസ്‌കുകളില്‍ പോയി അമരുന്നു. ഇത്രയുമാണ് നമുക്കുള്ള ധാരണകള്‍. എന്നാല്‍, ഒരു എഫ്1 കാറില്‍ ബ്രേക്കമര്‍ത്തുമ്പോള്‍ പിന്നാമ്പുറത്ത് വന്‍ മുന്നൊരുക്കങ്ങള്‍ തന്നെ നടക്കുന്നുണ്ട്. ഈ മുന്നൊരുക്കങ്ങള്‍ എന്തെന്ന് ഒരു ഏകദേശധാരണ കിട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വീഡിയോ കാണാം.
<center><iframe width="100%" height="450" src="//www.youtube.com/embed/nH2hcF0I-bo" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications








