മോഡിയുടെ ബജറ്റ് ലാക്കാക്കി ഇലക്ട്രിക് വാഹന മിഷന്‍

By Santheep

കഴിഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ കാലത്ത് ഇലക്ട്രിക് വാഹന വ്യവസായത്തിന് വലിയ പ്രോത്സാഹനമൊന്നും ലഭിക്കുകയുണ്ടായില്ല എന്നൊരു പരാതി പൊതുവിലുണ്ട്. എന്നാല്‍ തീര്‍ത്തും ആക്രാമകമായ നിലയിലുള്ള പരിഷ്‌കരണത്തിന് ഇന്ത്യന്‍ സാമ്പത്തികം തയ്യാറായിരുന്നില്ല എന്നതായിരുന്നു യാഥാര്‍ത്ഥ്യം. ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ക്കും ഹൈബ്രിഡുകള്‍ക്കും യാതൊരു സബ്‌സിഡിയും നല്‍കാത്തതില്‍ പ്രതിഷേധിച്ച് മഹീന്ദ്ര തങ്ങളുടെ ഇലക്ട്രിക് വാഹനം ഭൂട്ടാനിലും മറ്റുമെല്ലാം കൊണ്ടു ചെന്നിറക്കി. ഇന്ത്യയിലിറക്കിയില്ല.

എന്തായാലും സാഹചര്യങ്ങള്‍ക്കു മാറ്റം സംഭവിച്ചിരിക്കുകയാണ്. നരേന്ദ്രമോഡിയുടെ സര്‍ക്കാര്‍ വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലിരിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ പുതിയ നീക്കങ്ങള്‍ നടത്തുവാന്‍ സര്‍ക്കാരിനു സാധിക്കുമെന്നു തന്നെയാണ് പ്രതീക്ഷ.

Budget 2015 likely to allocate Rs 250 crore for Electric Mobility Mission

വരുന്ന സാമ്പത്തികവര്‍ഷത്തിലെ ബജറ്റിലേക്ക് ഇപ്പോല്‍ത്തന്നെ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണി കണ്ണുവെച്ചു തുടങ്ങിയിട്ടുണ്ട്. പുതിയ ചില വാര്‍ത്തകള്‍ ഈ പ്രതീക്ഷയെ വീണ്ടും വീണ്ടും പൊലിപ്പിക്കുകയാണ്.

ഇലക്ട്രിക് വാഹനങ്ങളുടെ ഉപഭോഗം വര്‍ധിപ്പിക്കുവാനുള്ള പ്രായോഗിക പദ്ധതികള്‍ മുമ്പോട്ടു വെക്കുന്നതിനായി രൂപം നല്‍കിയിട്ടുള്ള നാഷണല്‍ ഇലക്ട്രിക് മൊബിലിറ്റി മിഷന്‍ പ്ലാന്‍ 2020 എന്ന പദ്ധതിയിലേക്ക് 250 കോടിയുടെ പ്രഖ്യാപം 2015 ബജറ്റിലുണ്ടാകുമെന്ന് കരുതപ്പെടുന്നു.

നിരവധി ഉദ്ദേശ്യങ്ങളാണ് നാഷണല്‍ ഇലക്ട്രിക് മൊബിലിറ്റി മിഷന്‍ പ്ലാന്‍ 2020നുള്ളത്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഗണ്യമായ തോതില്‍ ഉയര്‍ത്തുവാന്‍ ഈ പ്രോജക്ടിന്റെ ലക്ഷ്യമാണ്.

2020ഓടുകൂടി ഇന്ത്യന്‍ നിരത്തുകളില്‍ 70 ലക്ഷം ഇലക്ട്രിക് വാഹനങ്ങളെങ്കിലും എത്തിക്കണമെന്ന് ഈ പദ്ധതി ലക്ഷ്യമിടുന്നു. ഇതുവഴി 25 ലക്ഷം ടണ്‍ ഇന്ധനം ലാഭിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍.

More from DriveSpark

Article Published On: Tuesday, June 17, 2014, 18:50 [IST]
English summary
The Union Budget 2014-15, to be presented next month, is likely to make a provision of Rs 250 crore for FY’15 for putting on wheels the National Electric Mobility Mission Plan 2020.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X