ഓഫ് റോഡ് ചാലഞ്ച് ഇന്ത്യ 2014 ഗോവയില്‍
ലോകത്തിലെ ഏറ്റവും സാഹസികത നിറഞ്ഞ റെയിന്‍ ഫോറസ്റ്റ് ഓഫ് റോഡ് യാത്രകളിലൊന്നായ 'റെയിന്‍ ഫോറസ്റ്റ് ചാലഞ്ചി'ന്റെ 2014 എഡിഷന്‍ ഗോവയില്‍ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 18 മുതല്‍ 14 വരെയാണ് ഈ സാഹസിക ഓഫ് റോഡിങ് സംഘടിപ്പിക്കുന്നത്.
പശ്ചിമഘട്ടനിരയിലെ മഴക്കാടുകളില്‍ വെച്ചു നടക്കുന്ന ഈ ഓഫ് റോഡിങ് ഇന്ത്യയിലെത്തിക്കുന്നത് കൗഗാര്‍ മോട്ടോര്‍സ്‌പോര്‍ടാണ്. റെയിന്‍ ഫോറസ്റ്റ് ചാലഞ്ചിന്റെ ഇന്ത്യയിലെ ഔദ്യോഗികപ്രതിനിധികളാണിവര്‍. കൂടുതല്‍ വായിക്കാം താഴെ താളുകളില്‍.

ചിത്രങ്ങളിലൂടെ നീങ്ങുക.

ആര്‍എഫ്‌സി (റെയിന്‍ ഫോറസ്റ്റ് ചാലഞ്ച്) ഇന്റര്‍നാഷണലിന്റെ ഔദ്യോഗിക പ്രതിനിധികളായ കൗഗര്‍ മോട്ടോര്‍സ്‌പോര്‍ട് ആണ് ഫെഡറേഷന്‍ ഓഫ് മോട്ടോര്‍സ്‌പോര്‍ട്‌സ് ക്ലബ്‌സ് ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനയാണിത്. 2009 ഏപ്രില്‍ മുതല്‍ ഇന്നുവരെ അമ്പതോളം ഓഫ് റോഡ് ഇവന്റുകള്‍ സംഘടിപ്പിച്ച പരിചയം കൗഗറിനുണ്ട്.

ഇത്തവണ ആറു ദിവസത്തെ പരിപാടിയാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. നാലു ഘട്ടങ്ങളായി ഇതിനെ തിരിച്ചിരിക്കുന്നു. സൗത്ത് ഗോവയില്‍ നിന്ന് നോര്‍ത്ത് ഗോവ വരെ 250 കിലോമീറ്റര്‍ ദൂരമാണ് ഓഫ് റോഡിങ്. ഡ്രൈവിങ് ശേഷിയും കടുത്ത സാഹചര്യങ്ങളെ നേരിടാനുള്ള കഴിവുമെല്ലാം ഈ 250 കിലോമീറ്ററിനകത്ത് പരിശോധിക്കപ്പെടും.

ആകെ 50 പേര്‍ക്ക് ഈ ഓഫ് റോഡിങ് പരിപാടിയില്‍ പങ്കെടുക്കാനുള്ള അവസരമുണ്ട്. ഇതില്‍ 40 എണ്ണം ഇന്ത്യക്കാര്‍ക്കു മാത്രമുള്ളതാണ്. ബാക്കി പത്തെണ്ണത്തില്‍ വിദേശികള്‍ക്ക് അപേക്ഷിക്കാം.

ആദ്യത്തെ രണ്ടു ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് കാണാനുള്ള സൗകര്യമുണ്ട്. പിന്നീടുള്ള ദിവസങ്ങളില്‍ ഡ്രൈവറും വാഹനവും മാത്രമായിരിക്കും. എല്ലാ ഫോര്‍വീല്‍ കാറുകള്‍ക്കും എടിവികള്‍ക്കും ഇതില്‍ പങ്കെടുക്കാം.

രണ്ട് വിഭാഗങ്ങളായി വാഹനങ്ങളെ തിരിച്ചാണ് റാങ്കിങ് കണക്കാക്കുന്നത്. 1600 സിസിയില്‍ കവിയാത്ത ശേഷിയുള്ള പെട്രോള്‍-ഡീസല്‍ എന്‍ജിനുകളാണ് ഒരു വിഭാഗം. 1601സിസി മുതല്‍ 2600സിസി വരെ ശേഷിയുള്ള പെട്രോള്‍-ഡീസല്‍ എന്ജിനുകള്‍ മറ്റൊരു വിഭാഗം. എടിവികള്‍ക്കു മാത്രമായി വേറൊരു വിഭാഗമുണ്ട്. മത്സരത്തില്‍ പഹ്‌കെടുക്കുന്നവര്‍ക്ക് എന്‍ട്രി ഫീസ് 75,000 രൂപയാണ്. ടൂറിങ് വാഹനങ്ങള്‍ക്ക് 10,000 രൂപ ഫീസ് നല്‍കണം. വിദേശ എന്‍ട്രികള്‍ക്ക് 25,00 ഡോളറാണ് ഫീസ്. ടൂറിങ് വാഹനങ്ങള്‍ക്ക് 333 ഡോളര്‍ വരും.


Click it and Unblock the Notifications








