കാറുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുകള്‍

By Santheep

'നല്ലദിനങ്ങളെ'ക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ് വാഹനവിപണിയില്‍. കാത്തിരിക്കുന്ന കാലയളവില്‍ അതിജീവനത്തിന് എന്തുചെയ്യും? ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധി. പുതിയ സര്‍ക്കാര്‍ വന്നതിന്റെ അര്‍മാദത്തില്‍ ഓഹരിവിപണി ഒന്നുയര്‍ന്നുവെങ്കിലും മൂര്‍ത്തമായ വളര്‍ച്ചയുടെ ലക്ഷണങ്ങളൊന്നും കാണാന്‍ കഴിയാത്തതിനാല്‍ വിപണിയുടെ നില പഴയതു തന്നെയായി മാറി. പുതിയ സര്‍ക്കാരിന്റെ നയപരിപാടികളില്‍ ഇപ്പോഴും വ്യക്ത വന്നിട്ടില്ലാത്തതിനാല്‍ കാത്തിരിക്കുക മാത്രമാണ് പോംവഴി.

മിക്ക കാര്‍ നിര്‍മാതാക്കളും തങ്ങളുടെ വിവിധ മോഡലുകള്‍ക്ക് വന്‍തോതിലുള്ള ഓഫറുകള്‍ കോരിച്ചൊരിയുകയാണ്. തരക്കേടില്ലാതെ പിടിച്ചു നില്‍ക്കുകയായിരുന്ന എസ്‌യുവി സെഗ്മെന്റിലേക്കും ഈ ഓഫര്‍ ഒഴുക്ക് വന്നുതുടങ്ങിയതാണ് പുതിയ വാര്‍ത്ത.

Car companies offering attractive deals to beat year-long slump

പറഞ്ഞുവരുന്നതെന്താണെന്നു വെച്ചാല്‍, കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍, കയ്യില്‍ പണം തയ്യാറാക്കി വെച്ചിട്ടുണ്ടെങ്കില്‍ ഇത് ഒരു നല്ല സമയമാണ്. വിപണി പിക്കപ്പായതിനുശേഷം വിലയില്‍ ഇത്രയും വലിയ വിട്ടുവീഴ്ചകള്‍ക്ക് കാര്‍ കമ്പനികള്‍ തയ്യാറാവാന്‍ സാധ്യത കുറവാണ്.

റിനോ ഡസ്റ്റര്‍, ഡസ്റ്ററിന്റെ നിസ്സാന്‍ റീബാഡ്ജ്ഡ് പതിപ്പായ ടെറാനോ എന്നീ വാഹനങ്ങളില്‍ സൗജന്യ ഇന്‍ഷൂറന്‍സ്, എക്‌സ്‌ചേഞ്ച് ബോണസ് എന്നിവ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ ചെറു എസ്‌യുവികളിലെ ഏറ്റവും മികച്ച വാഹനങ്ങളാണിവ.

ഇപ്പോഴത്തെ ഡിസ്‌കൗണ്ടുകളെ ചരിത്രത്തില്‍ ഏറ്റവുമുയര്‍ന്നത് എന്നാണ് ഹ്യൂണ്ടായ് വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ ഉപഭോക്താക്കളുടെ പ്രതികരണങ്ങള്‍ ഏറെയും അനുകൂലമായിരുന്നുവെന്ന് ഹ്യൂണ്ടായ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡണ്ട് രാകേഷ് ശ്രീവാസ്തവ നിരീക്ഷിക്കുന്നു. എന്നാല്‍ ഷോറൂമുകളിലേക്ക് പണവുമായി ചെല്ലുന്നവരുടെ എണ്ണത്തിലാണ് ഇനി വര്‍ധനയുണ്ടാകേണ്ടത്. വരുംനാളുകളില്‍ അത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം.

ഇന്നത്തെ വീഡിയോ
അടിക്കാരന്‍ മൈക്കിന്റെ ട്രക്ക് പൈക്‌സ് പീക്ക് കീഴടക്കി

പൈക്‌സ് പീക്കില്‍ സാധാരണമായി മോട്ടോര്‍സൈക്കിളുകളും ഫോര്‍വീലറുകളും ഇലക്ട്രിക് വാഹനങ്ങളുമെല്ലാമാണ് പ്രകടനം നടത്താറുള്ളത്. അപൂര്‍വമായി മാത്രം ട്രക്കുകളും അങ്ങോട്ടെത്തുന്നു. സ്റ്റണ്ട് സ്‌പെഷ്യലിസ്റ്റും ഹോളിവുഡ് അടിക്കാരനുമായ മൈക്ക് റിയാന്‍ തന്റെ ട്രക്കുമായി പൈക്‌സ് പീക്കിലെത്തി അസാധ്യ പ്രകടനം കാഴ്ച വെച്ചു. 8.3 ലിറ്റര്‍ ശേഷിയുള്ള ഒരു സൂപ്പര്‍ചാര്‍ജ്ഡ് മെഷീനുമായാണ് മൈക്ക് പൈക്‌സ് പീക്ക് കീഴടക്കിയത്.

<iframe width="600" height="450" src="//www.youtube.com/embed/pwE54Yvqahg?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Tuesday, July 1, 2014, 14:43 [IST]
English summary
The rebates are available in not just hatchbacks or sedans, but even in SUVs like the Renault Duster or the Nissan Terrano, which are being offered with insurance freebies and exchange bonuses.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X