ജൂലൈ മാസത്തില്‍ കാര്‍വില്‍പന കൂടി

By Santheep

മോഡിയുടെ വരവിനുശേഷം അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിലും കാര്‍വിപണിയില്‍ ചെറിയതോതിലുള്ള ഉന്മേഷം ദൃശ്യമാണ്. നല്ലകാലം വരുമെന്ന മോഡിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ ഇപ്പോഴും വിശ്വസിക്കുന്നവരുണ്ടെന്നതിന് തെളിവാണ് ഈ 'ഉന്മേഷം'. ജൂലൈ മാസത്തിലെ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ ഇക്കാര്യം തെളിഞ്ഞുകിട്ടും.

കഴിഞ്ഞ മൂന്നുമാസമായി കാര്‍വിപണി വളര്‍ച്ചയുടെ കണക്കുകളാണ് പറയുന്നത്. ജൂലൈ മാസത്തിലെ കാര്‍വില്‍പന കഴിഞ്ഞ 17 മാസത്തെ നിരക്കുകളെക്കാള്‍ ഉയര്‍ന്ന തോതിലാണെന്ന് സിയാം പറയുന്നു.

മാരുതി സുസൂക്കിയാണ് ഇത്തവണയും ഏറ്റവും വലിയ നേട്ടം കൊയ്ത കാര്‍നിര്‍മാതാവ്. 1,01,380 യൂണിറ്റ് വാഹനങ്ങളാണ് മാരുതി വിറ്റിട്ടുള്ളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത് 22 ശതമാനത്തിന്റെ വളര്‍ച്ചയാണ് കാണിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 83,299 യൂണിറ്റ് വിറ്റഴിച്ചിട്ടുണ്ട്.

Car Sales Rise In July

മാരുതിയുടെ ആഭ്യന്തരവില്‍പന മാത്രമെടുത്താലും ഗണ്യമായ വളര്‍ച്ച കാണാന്‍ സാധിക്കും. 20 ശതമാനം വളര്‍ച്ചയാണ് നേട്ടം. മുന്‍വര്‍ഷത്തെ 75,145 യൂണിറ്റ് വില്‍പനയില്‍ നിന്ന് 90,093 യൂണിറ്റിലേക്കാണ് മാരുതി വളര്‍ന്നിരിക്കുന്നത്.

സ്വിഫ്റ്റ്, എസ്റ്റിലോ, റിറ്റ്‌സ് എന്നിവയടങ്ങുന്ന വിഭാഗത്തിന്റെ വളര്‍ച്ച 8 ശതമാനമാണ്. മൊത്തം 25,156 യൂണിറ്റ് വിറ്റഴിച്ചു. സ്വിഫ്റ്റ് ഡിസൈര്‍ സെഡാന്‍ 18 ശതമാനം കണ്ട് വളര്‍ന്നിട്ടുണ്ട്. 18,634 യൂണിറ്റാണ് വളര്‍ച്ചാനിരക്ക്.

കയറ്റുമതിയില്‍ മാത്രമുള്ള മാരുതിയുടെ വളര്‍ച്ച 38 ശതമാനമാണ്. ജൂലൈ മാസത്തില്‍ മൊത്തം 11,287 യൂണിറ്റ് വിദേശത്തേക്ക് കയറ്റിവിടാന്‍ മാരുതിക്ക് സാധിച്ചു.

More from DriveSpark

Article Published On: Monday, August 4, 2014, 18:57 [IST]
English summary
Passenger car sales rose for the the third month last July.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X