സണ്‍ഗ്ലാസ് കാറുകള്‍ നിരത്തുകളില്‍ വീണ്ടും നിറയുന്നു

By Santheep

കാറില്‍ സണ്‍ഗ്ലാസ് പതിക്കുന്നതിന് സുപ്രീം കോടതിയുടെ നിരോധനം വന്നിട്ട് കുറച്ചുകാലമായി. ഉത്തരവ് വന്ന സമയത്ത് സണ്‍ഗ്ലാസ്സുകള്‍ നീക്കം ചെയ്യല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയിരുന്നു. ഇതിനായി എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസ് സേനകള്‍ പ്രത്യേകം ശ്രദ്ധ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, അന്നും ഇന്നും സണ്‍ഗ്ലാസ് സംബന്ധമായ കോടതിയുത്തരവും മോട്ടോര്‍വാഹന നിയമത്തിലെ വ്യവസ്ഥകളും ചിലരുടെ കാറുകള്‍ക്കു മാത്രം ബാധകമാകമായിട്ടില്ല എന്നു കാണാം.

നഗരങ്ങളില്‍ ഇപ്പോഴും ഇത്തരം ടിന്റഡ് ഗ്ലാസ്സുകളുള്ള കാറുകലെ ധാരാളം കാണാന്‍ കിട്ടും. ഇങ്ങനെ ധൈര്യപൂര്‍വം ടിന്റഡ് ഗ്ലാസ്സുമായി നടക്കുന്ന കാരുകള്‍ മിക്കതും ആഡംബര വാഹനങ്ങളാണ്. ഇവയെ തൊട്ടു കളിക്കാന്‍ ട്രാഫിക് പൊലീസുകാര്‍ക്ക് ഭയമാണ്. പൊലീസ് നടപടികളില്‍ ഭയമില്ലാത്തവരാണ് പുള്ളികള്‍ എന്നതിനര്‍ഥം പിടിപാടുള്ളവര്‍ എന്നുകൂടിയാണല്ലോ. പണി കിട്ടുമെന്ന ഭയം തന്നെയാണ് പോലീസുകാരെ എന്തെങ്കിലും നടപടിയെടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്.

Cars With Tinted Windows Still Thrive

ബങ്കളുരുവില്‍ കാണാറുള്ള ടിന്റഡ് ഗ്ലാസ് കാറുകളിലെല്ലാം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പതാക പാറിക്കളിക്കുന്നത് കാണാം. രസകരമായ ഒരു സംഗതി ഇവരില്‍ പലര്‍ക്കും പറയത്തക്ക സ്വാധീനമൊന്നും ഇല്ല എന്നതാണ്. ഇത്തരത്തില്‍ കാറില്‍ പതാക പാറിച്ച് വിലസുന്ന ഒരാള്‍ പറഞ്ഞത് കഴിഞ്ഞ ആറു വര്‍ഷമായി ടിന്റഡ് ഗ്ലാസ്സുള്ള കാറില്‍ താന്‍ സഞ്ചരിക്കുന്നു എന്നാണ്. കോടതിയുത്തരവ് വന്നതിനു ശേഷവും മൂപ്പരെ ഒരു പൊലീസുകാരനും കൈ കാണിച്ച് നിര്‍ത്തിയിട്ടില്ല. പലപ്പോഴും ചില പൊലീസുകാര്‍ സല്യൂട്ടടിച്ച് മാറി നില്‍ക്കാറുമുണ്ട്.

ചിലരെയെല്ലാം പൊലീസുകാര്‍ കൈ കാണിച്ച് നിര്‍ത്തുന്നത് ചില്ലറ കൈക്കലാക്കുക എന്ന ഉദ്ദോശ്യത്തോടെ മാത്രമാണ്. കൊടുക്കേണ്ടത് കൊടുത്താല്‍ ടിന്റഡ് ഗ്ലാസ് കാറുമായി നിങ്ങള്‍ക്ക് വലിയാം.

ടിന്റഡ് ഗ്ലാസ്സുള്ള വാഹനങ്ങളുപയോഗിച്ച് തട്ടിക്കൊണ്ടുപോകലും ബലാല്‍സംഗങ്ങളുമെല്ലാം വന്‍തോതില്‍ വര്‍ധിച്ചതോടെയാണ് കോടതിയുടെ ഇടപെടലുണ്ടായത്. ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഇത്തരം കേസുകളില്‍ ഭൂരിഭാഗവും ഉപയോഗിച്ചത് ടിന്റഡ് ഗ്ലാസ്സുള്ള കാറുകളായിരുന്നു.

ഉത്തര്‍പ്രദേശില്‍ ഇപ്പോഴും ഇത്തരമാവശ്യങ്ങള്‍ക്കായി സണ്‍ ഗ്ലാസ്സുള്ള വണ്ടികളുപയോഗിക്കുന്നതായി മീററ്റ് സിറ്റി ട്രാഫിക് എസ്പി പികെ തിവാരി പറയുന്നു. 2013ല്‍ സണ്‍ഗ്ലാസ് ഘടിപ്പിച്ച കാറുകളുപയോഗിച്ച് 357 കിഡ്‌നാപ്പിങ് നടന്നതായി തിവാരി ചൂണ്ടിക്കാട്ടുന്നു.

More from DriveSpark

Article Published On: Saturday, August 23, 2014, 11:30 [IST]
English summary
In spite of making it very clear under the Motor Vehicle Act saying darkened windows in vehicles is punishable by law, many roam the roads with dark windows.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X