മണിക്കൂറിന് 150 നിരക്കില്‍ കാര്‍
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ റെന്റല്‍ കമ്പനിയായ കാര്‍സോണ്‍റെന്റ് മൈല്‍സ് സെല്‍ഫ് ഡ്രൈവ് സര്‍വീസ് പദ്ധതി ബങ്കളുരുവില്‍ പ്രഖ്യാപിച്ചു. മണിക്കൂറിന് 150 രൂപ നിരക്കില്‍ കാര്‍ വാടകയ്ക്ക് നല്‍കുന്നതാണ് ഈ സ്‌കീം. സ്വയം ഡ്രൈവ് ചെയ്തുപോകാവുന്ന ഈ സ്‌കീമിന്റെ മറ്റൊരാകര്‍ഷണം 150 രൂപയില്‍ ഇന്ധനവും അടങ്ങുന്നു എന്നതാണ്.
ബങ്കളുരുവില്‍ മാത്രമാണ് ഈ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. ദില്ലിയില്‍ ഇതേ പദ്ധതി 250 രൂപാ നിരക്കില്‍ നല്‍കുന്നുണ്ട് കമ്പനി.

പൊതുഗതാഗതത്തെ ആശ്രയിക്കാതെ വളരെ കുറഞ്ഞ ചെലവില്‍ സിറ്റിയുടെ പരിധിയില്‍ സഞ്ചരിക്കാന്‍ ഉപഭോക്താവിന് അവസരം നല്‍കുന്നതാണ് ഈ പദ്ധതിയെന്ന് കാര്‍സോണ്‍റെന്റ് വ്യക്തമാക്കുന്നു. സിറ്റി പരിധിയില്‍ മാത്രം വാഹനമോട്ടാനേ ഈ പദ്ധതി അനുവദിക്കുന്നുള്ളൂ.
ബങ്കളുരുവിലെ ഇരുപത് കാര്‍സോണ്‍റെന്റ് ബ്രാഞ്ചുകളില്‍ നിന്ന് ഈ സേവനം ലഭ്യമാകും. കാറുകള്‍ ഓണ്‍ലൈനായും ബുക്കു ചെയ്യാവുന്നതാണ്. കാര്‍സോണ്‍റെന്റിന്റെ ബുക്കിംഗ് കേന്ദ്രം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.
മൈല്‍സ് സെല്‍ഫ് ഡ്രൈവ് സര്‍വീസ് പ്രകാരം എല്ലാ വാഹനങ്ങള്‍ക്കും ഒരേ നിരക്കല്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. മാരുതി സ്വിഫ്റ്റ് മണിക്കൂറിന് 150 രൂപയ്ക്ക് ലഭ്യമാണ്. ടൊയോട്ട ഇന്നോവയ്ക്ക് 399 രൂപ വാടക വരും. ടൊയോട്ട എട്യോസിന് വില 299 രൂപയാണ് നിരക്ക്. ഫോക്‌സ്‌വാഗണ്‍ വെന്റോയുടെ നിരക്ക് 299ഉം പോളോയുടെ നിരക്ക് മണിക്കൂറിന് 269 രൂപയുമാണ്. മാരുതി എര്‍റ്റിഗയ്ക്ക് മണിക്കൂറിന് 319ഉം നിസ്സാന്‍ സണ്ണിക്ക് 329ഉം വരും.


Click it and Unblock the Notifications








