ബീറ്റ് 71 വിപണികളില്‍ 10 ലക്ഷം വിറ്റഴിച്ചു
ഷെവര്‍ലെ ബീറ്റ് ഹാച്ച്ബാക്കിന്റെ വില്‍പന ആഗോളതലത്തില്‍ 10 ലക്ഷം കവിഞ്ഞു. ഇന്ത്യയില്‍ ബീറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ വാഹനം വിദേശവിപണികളില്‍ പലയിടത്തും സ്പാര്‍ക്ക് എന്ന പേരില്‍ വിറ്റഴിക്കുന്നുണ്ട്.
ഛെവര്‍ലെയും ചെറുകാറുകള്‍ക്ക് ലോകമെമ്പാടും ആവശ്യക്കാരേറുന്നതിന്റെ അടയാളമായിട്ടാണ് ഈ വില്‍പന്നക്കണക്ക് വിലയിരുത്തപ്പെടുന്നത്.
ബീറ്റ് ഹാച്ച്ബാക്കിന്റെ നിര്‍മാണ സാങ്കേതികത പരക്കെ പ്രകീര്‍ത്തിക്കപ്പെടുന്ന ഒന്നാണെന്ന് ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ അര്‍വിന്ദ് സക്‌സേന പറയുന്നു. ഇന്ത്യയിലെയും വിദേശത്തെയും യുവാക്കള്‍ക്കിടയില്‍ ഈ വാഹനത്തിന് മികച്ച ഡിമാന്‍ഡുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

2004ലാണ് ഷെവര്‍ലെ ബീറ്റ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തത്. രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള ഡീസല്‍ കാറുകളിലൊന്നാണിത്. ലിറ്ററിന് 25.44 കിലോമീറ്റര്‍ മൈലേജ് പകരുന്നു ബീറ്റ്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളോടെ ബീറ്റ് ലഭിക്കും.
ഇന്ത്യയില്‍ മാത്രമായി ബീറ്റ് ഹാച്ച്ബാക്കിന്റെ 178,000 യൂണിറ്റ് വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. സ്റ്റീയറിങ് വീലിലെ ഓഡിയോ നിയന്ത്രണങ്ങള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, സില്‍വര്‍ ഇന്റീരിയര്‍ തീം തുടങ്ങിയ സന്നാഹങ്ങളോടെ ഈ വാഹനം ലഭിക്കും.
ലോകത്തിലെ 71 വിപണികളില്‍ ബീറ്റ് ഹാച്ച്ബാക്ക് വില്‍ക്കുന്നുണ്ട്. കൂടിതല്‍ വില്‍പനയുള്ളത് ദക്ഷിണ കൊറിയ, യുഎസ്, മെക്‌സിക്കോ എന്നിവിടങ്ങളിലാണ്.


Click it and Unblock the Notifications








