ഷെവര്‍ലെയും വരുന്നൂ, ഇക്കോസ്പോർട് എതിരാളിയുമായി

കോംപാക്ട് യൂട്ടിലിറ്റി വാഹനങ്ങളുടെ ഒരു വന്‍ നിരതന്നെയാണ് ഇന്ത്യന്‍ വിപണിയെ ലക്ഷ്യമാക്കി സഞ്ചരിക്കുന്നതെന്ന് നമുക്കറിയാം. ഇക്കൂട്ടത്തിലേക്ക് ഒരു പുതിയ കൂടി വന്നുചേരുന്നതാണ് പുതിയ വാര്‍ത്ത. ഷെവര്‍ലെയില്‍ നിന്ന് വരുന്ന ഈ വാഹനത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോഴും പുറത്തുവന്നിട്ടില്ല.

ട്രാക്‌സ് അടക്കമുള്ള ചില വാഹനങ്ങള്‍ ഇപ്പോള്‍ ഷെവര്‍ലെയുടെ കോംപാക്ട് വാഹന നിരയിലുണ്ട്. ഇവയിലേതെങ്കിലുമൊന്നിനെ ഇന്ത്യന്‍ വിപണിയിലെത്തിക്കാന്‍ സാധ്യത കാണുന്നുണ്ട്.

ഓട്ടോ എക്‌സ്‌പോ അവതരണം

ഓട്ടോ എക്‌സ്‌പോ അവതരണം

ഈ പുതിയ കോംപാക്ട് എസ്‌യുവി അടുത്ത മാസം നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെടുമെന്നാണ് അറിയുന്നത്. ഫോഡ് ഇക്കോസ്‌പോര്‍ടിന് ഒരു മികച്ച എതിരാളിയാകാന്‍ ഷെവര്‍ലെയുടെ ചെറു ക്രോസ്സോവറിന് സാധിക്കുമോ എന്നാണ് ഓട്ടോകുതുകികള്‍ ഉറ്റുനോക്കുന്നത്.

സുസൂക്കിയും ഹോണ്ടയും

സുസൂക്കിയും ഹോണ്ടയും

സുസൂക്കി, ഹോണ്ട എന്നിവരാണ് വരും മാസങ്ങളും പുതിയ ചെറു ക്രോസ്സോവറുകളുമായി രംഗത്തെത്താനുള്ളത്. ദില്ലി എക്‌സ്‌പോയില്‍ത്തന്നെ ഈ വാഹനങ്ങളുടെ ലോഞ്ച് നടന്നേക്കും. ഷെവര്‍ലെയുടെ പ്രാഥമികമായ മത്സരം ഇവരുമായിട്ടായിരിക്കും.

ഗാമ പ്ലാറ്റ്‌ഫോം

ഗാമ പ്ലാറ്റ്‌ഫോം

ജനറല്‍ മോട്ടോഴ്‌സിന്റെ ഗാമ 2 പ്ലാറ്റ്‌ഫോമിലാണ് ഈ ചെറു എസ്‌യുവി വരുന്നത്. ഷെവര്‍ലെ ബീറ്റ്, അവിയോ, ട്രാക്‌സ് തുടങ്ങിയ നിരവധി വാഹനങ്ങള്‍ ഇതേ പ്ലാറ്റ്‌ഫോമുകളില്‍ വിപണിയിലെത്തുന്നുണ്ട്.

എന്‍ജിന്‍

എന്‍ജിന്‍

77 കുതിരകളുടെ കരുത്തുള്ള 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന്റെ ബോണറ്റിനടിയില്‍ ഇടം പിടിക്കുക എന്ന് ഊഹിക്കപ്പെടുന്നു. നിലവില്‍ ഷെവര്‍ലെ സെയ്ല്‍, എന്‍ജോയ് എംപിവി എന്നിവയില്‍ ഈ എന്‍ജിനുപയോഗിക്കുന്നുണ്ട്.

More from DriveSpark

Article Published On: Friday, January 24, 2014, 17:39 [IST]
English summary
Chevrolet will become the latest automaker in the country to get into making sub-4 meter compact SUVs.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X