പുതിയ ക്രൂസ് 2015ലെത്തും
ന്യൂ യോര്‍ക്ക് ഓട്ടോ ഷോയില്‍ പ്രദര്‍ശിപ്പിക്കാനിരിക്കുന്ന ഷെവര്‍ലെ ക്രൂസ് സെഡാന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു. ഏപ്രില്‍ 16നാണ് ഓട്ടോഷോ തുടങ്ങുന്നത്.
2015ല്‍ വിപണിയിലെത്താനുള്ളതാണ് പുതിയ ക്രൂസ്. സൗന്ദര്യപരമായും സാങ്കേതികമായും നിരവധി മാറ്റങ്ങളോടെയാണ് വിപണിയിലെത്താനിരിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ ലോകമെമ്പാടുമുള്ള വാഹനപ്രേമികള്‍ വലിയ കൗതുകമാണ് ക്രൂസ് സംബന്ധമായ വാര്‍ത്തകളോടു കാണിക്കുന്നത്.

പുതുക്കിയ ക്രൂസ് പുറത്തിറങ്ങി രണ്ടു വര്‍ഷത്തിനു ശേഷം ഒരു വന്‍ മുഖംമിനുക്കല്‍ വാഹനത്തിന് ലഭിക്കാനുണ്ട്. അതായത്, രണ്ടുവര്‍ഷം വാഹനത്തെ മുന്നോട്ടുന്താന്‍ ശേഷിയുള്ളതായിരിക്കും ഇപ്പോഴത്തെ പരിഷ്‌കരണം എന്ന്.
വരാനിരിക്കുന്ന ബീജിംഗ് ഓട്ടോഷോയിലും ക്രൂസിന്റെ പുതുക്കിയ പതിപ്പ് പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇത് ചൈനീസ് വിപണിക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയതായിരിക്കും.

ഷെവര്‍ലെ മാലിബു സെഡാനില്‍ നിന്നും ഇംപാല സെഡാനില്‍ നിന്നും കടംകൊണ്ട ഡിസൈന്‍ സവിശേഷതകളാണ് പുതിയ ക്രൂസിലുള്ളത്. ഉയര്‍ന്ന വേരിയന്റില്‍ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ ഘടിപ്പിക്കും.
പുതിയ കാലത്തെ ഉപഭോക്താക്കളുടെ അഭിരുചിയിലേക്ക് നിരന്തരമായ പുതുക്കലുകള്‍ വഴി ചെന്നുനില്‍ക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് ഷെവര്‍ലെ യാത്രാവാഹനവിഭാഗം തലവന്‍ സ്റ്റീവ് മജോരോസ് പറയുന്നു.
ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ


Click it and Unblock the Notifications








