ഷെവര്‍ലെ എന്‍ജോയ് പരിമിത പതിപ്പ് പ്രഖ്യാപിച്ചു

By Santheep

ഷെവര്‍ലെ എന്‍ജോയ് ഇന്ത്യയുടെ വിപണിയിലെത്തിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. വാഹനങ്ങള്‍ ബര്‍ത്‌ഡേ ആഘോഷിക്കാറുള്ള വിധം നമുക്കറിവുള്ളതാണ്. ഷെവര്‍ലെ എന്‍ജോയിയും ഈ വഴിയില്‍ നിന്ന് മാറിനടക്കുന്നില്ല. ഒന്നാം പിറന്നാളിന് ഒരു പരിമിത പതിപ്പാണ് പുറത്തിറങ്ങുന്നത്.

എന്‍ജോയ് 'വിജയകരമായ ഒരു വര്‍ഷം' പൂര്‍ത്തിയാക്കിയതായി ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യ പ്രസിഡണ്ട് അര്‍വിന്ദ് സക്‌സേന പറയുന്നു. 2013 മെയ് മാസത്തില്‍ ലോഞ്ച് ചെയ്ത് ഇന്നുവരെ 20,000 യൂണിറ്റ് ഷെവര്‍ലെ എന്‍ജോയ്-കള്‍ വിപണിയിലെത്തി. എന്‍ജിയോ നില്‍ക്കുന്ന സെഗ്മെന്റില്‍ കടുത്ത മത്സരം നടക്കുന്നുണ്ട് എന്നത് പ്രത്യേകം കാണണം.

ലേഖനം ചിത്രത്താളുകളില്‍ തുടര്‍ന്നു വായിക്കാം

ഷെവര്‍ലെ എന്‍ജോയ് പരിമിത പതിപ്പ്

ഷെവര്‍ലെ എന്‍ജോയ് പരിമിത പതിപ്പിനെക്കുറിച്ചറിയാന്‍ ക്ലിക്കി നീങ്ങുക.

ഷെവര്‍ലെ എന്‍ജോയ് പരിമിത പതിപ്പ്

ഒരു ആക്‌സസറി പാക്കേജോടു കൂടിയാണ് ഷെവര്‍ലെ എന്‍ജോയ്-യുടെ പരിമിത പതിപ്പ് വരുന്നത്. ഇവയില്‍ ഉള്‍പ്പെടുന്നവ എന്തെല്ലാമെന്നതു സംബന്ധിച്ച് വിവരമൊന്നും ലഭ്യമല്ല. ഷെവര്‍ലെ ഇക്കാര്യം രഹസ്യമാക്കി വെച്ചിരിക്കുകയാണ്. ലഭ്യമായ ചില വിവരങ്ങള്‍ ഇവിടെ ഞങ്ങള്‍ നല്‍കുന്നു.

ഷെവര്‍ലെ എന്‍ജോയ് പരിമിത പതിപ്പ്

ഹെഡ്‌ലാമ്പുകള്‍ക്കു ചുറ്റും ക്രോമിയം പട്ടകള്‍ നല്‍കുന്നുണ്ട് ഈ പതിപ്പില്‍. ടെയ്ല്‍ ലാമ്പുകള്‍, ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയിലും ക്രോമിയം സാന്നിധ്യം കാണാം. ബൂട്ട് ലിഡിനും ക്രോമിയം പൂശിയിട്ടുണ്ട്.

ഷെവര്‍ലെ എന്‍ജോയ് പരിമിത പതിപ്പ്

റൂഫില്‍ പുതിയ ലഗ്ഗേജ് റെയിലുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഔട്‌സൈഡ് മിററുകളില്‍ ഇന്‍ഡിക്കേറ്ററുകള്‍ ചേര്‍ത്തിട്ടുണ്ട്. ബോഡിയുടെ വശങ്ങളില്‍ ഡികാലുകള്‍ പതിച്ചിരിക്കുന്നു. മരപ്പണിയുടെ പ്രതീതിയുണ്ടാക്കുന്ന ചില ഭാഗങ്ങള്‍ ഇന്റീരിയറില്‍, ഡാഷ്‌ബോഡില്‍ കാണാം.

ഷെവര്‍ലെ എന്‍ജോയ് പരിമിത പതിപ്പ്

സാങ്കേതികമായി യാതൊരു മാറ്റവും വാഹനത്തിനില്ല. 1.2 ലിറ്ററിന്റെ ടര്‍ബോചാര്‍ജര്‍ ചേര്‍ത്ത ഡീസല്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 74.8 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു ഈ എന്‍ജിന്‍. 1.3 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിച്ചും എന്‍ജോയ് വിപണിയില്‍ ലഭിക്കും. 100 കുതിരകളുടെ കരുത്താണ് ഈ എന്‍ജിനുള്ളത്.

ഷെവര്‍ലെ എന്‍ജോയ് പരിമിത പതിപ്പ്

ഷെവര്‍ലെ എന്‍ജോയ് ലിമിറ്റഡ് എഡിഷന്‍ പതിപ്പിന്റെ വില എന്തായിരിക്കുമെന്ന് തല്‍ക്കാലം ഒരു പിടിയുമില്ല. ഷെവര്‍ലെയുടെ പ്രഖ്യാപനം വരാനിടയില്ല. ഡീലര്‍ഷിപ്പുകള്‍ വഴി അറിയാന്‍ സാധിച്ചേക്കും. ഇപ്പോള്‍ ഞങ്ങള്‍ ബന്ധപ്പെട്ട ഡീലര്‍ഷിപ്പുകളില്‍ നിന്ന് വ്യക്തമായ മറുപടിയൊന്നും ലഭിച്ചിട്ടില്ല. 7 സീറ്റര്‍ പതിപ്പിലും 8 സീറ്റര്‍ പതിപ്പിലും പരിമിത പതിപ്പ് കിറ്റ് ഘടിപ്പിച്ചു നല്‍കുന്നുണ്ടോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.

More from DriveSpark

Article Published On: Tuesday, May 6, 2014, 10:28 [IST]
English summary
Chevrolet Enjoy has completed one year in the Indian MPV Market and you know what that means. It's time for a limited edition model.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X