ഷെവര്‍ലെ സ്പാര്‍ക്ക് ഉല്‍പാദനം അവസാനിപ്പിക്കുന്നു
ഷെവര്‍ലെ സ്പാര്‍ക്ക് ഹാച്ച്ബാക്കിന്റെ ഇന്ത്യയിലെ ഉല്‍പാദനം അവസാനിപ്പിക്കുന്നു. ഡിസംബര്‍ മാസത്തോടെ ഈ വാഹനം ഉല്‍പാദിപ്പിക്കുന്ന അവസാനിപ്പിക്കാനാണ് പദ്ധതി. മാരുതിയുടെ ആധിപത്യം നിലനില്‍ക്കുന്ന ഇന്ത്യന്‍ വിപണിയില്‍ ഇടം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ വിപണിയിലെത്തിയതാണ് സ്പാര്‍ക്.
സ്പാര്‍ക്ക് ഹാച്ച്ബാക്ക് ഇന്ത്യയിലെത്തിയിട്ട് ഏഴുവര്‍ഷം പിന്നിട്ടിട്ടുണ്ട്. ഇക്കാലയളവില്‍ മൊത്തം 1,65,000 മോഡലുകളാണ് ഷെവര്‍ലെ വിറ്റഴിച്ചത്.

995 സിസി ശേഷിയുള്ള പെട്രോള്‍ എന്‍ജിനാണ് ഷെവര്‍ലെ സ്പാര്‍ക്കിലുള്ളത്. 62 കുതിരശക്തിയാണ് ഈ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത്. ചക്രവീര്യം 90 എന്‍എം. ലിറ്ററിന് 18 കിലോമീറ്റര്‍ മൈലേജ് പകരാന്‍ ഈ എന്‍ജിന് സാധിക്കും. 5 സപീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് സ്പാര്‍ക്കിനുള്ളത്.
ഷെവര്‍ലെ തങ്ങളുടെ വരാനിരിക്കുന്ന മോഡലുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. സ്പാര്‍ക്ക് മോഡല്‍ വിപണിയില്‍ കാര്യമായ മുന്നേറ്റമൊന്നും നടത്താത്ത സാഹചര്യത്തിലാണ് ഇത്തരമൊരു നിലപാടെടുക്കേണ്ടി വന്നത്.
നിലവില്‍ 3,45,000 രൂപയിലാണ് ഷെവര്‍ലെ സ്പാര്‍ക്ക് ഹാച്ച്ബാക്കിന്റെ വില തുടങ്ങുന്നത്. ഉയര്‍ന്ന പതിപ്പിന് 4,00,000 രൂപയാണ് വില.


Click it and Unblock the Notifications








