ഷെവര്‍ലെ ബീറ്റ് പ്രത്യേക പതിപ്പ് വിപണിയില്‍
ഷെവര്‍ലെ സ്പാര്‍ക്കിന് ഒരു പ്രത്യേക പതിപ്പ് പുറത്തിറങ്ങി. രാജ്യത്തെ ആദ്യമായി കാര്‍ വാങ്ങാനുദ്ദേശിക്കുന്ന ഉപഭോക്താക്കളെ പ്രത്യേകം ലക്ഷ്യം വെച്ചാണ് ഈ പ്രത്യേക പതിപ്പും രൂപപ്പെടുത്തിയിട്ടുള്ളത്. ഇനിയും സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്ത് മറ്റൊരു പതിപ്പുകൂടി വിപണിയിലെത്തിക്കുമെന്ന് ഷെവര്‍ലെ പ്രസിഡണ്ട് അര്‍വിന്ദ് സക്‌സേന പറഞ്ഞു.
ഇന്റീരിയറില്‍ ബീജ് നിറത്തിലുള്ള സീറ്റ് കവറുകള്‍, അതേ നിറത്തിലുള്ള നെക്ക് റെസ്റ്റുകള്‍, പുതിയ ഫ്‌ലോര്‍ മാറ്റുകള്‍, സ്റ്റീയറിംഗ് വീല്‍ കവര്‍ എന്നിവ കൂട്ടിച്ചേര്‍ത്തിരിക്കുന്നു.

വാഹനത്തിന്റെ എക്‌സ്റ്റീരിയറിലും ചില സന്നാഹങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ളതായി കാണാം. ഔട്‌സൈഡ് മിററില്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ചേര്‍ത്തിരിക്കുന്നതായി കാണാം.
ലിമിറ്റഡ് എഡിഷന്‍ ബാഡ്‌ജോടു കൂടിയ ബോഡി സ്റ്റിക്കറുകളാണ് മറ്റൊന്ന്.
ഏഴു നിറങ്ങളില്‍ ഈ പ്രത്യേക പതിപ്പ് വിപണിയില്‍ ലഭ്യമാണ്. കാവിയര്‍ ബ്ലാക്ക്, സമ്മിറ്റ് വൈറ്റ്, ലിനന്‍ ബീജ്, സണ്‍ഡ്രിഫ്റ്റ് ഗ്രേ, വെല്‍വെറ്റ് റെഡ്, മിസ്റ്റി ലേക്ക് മെറ്റാലിക്, സ്വിച്ച്‌ബ്ലേഡ് സില്‍വര്‍ എന്നീ നിറങ്ങളിലാണ് ലഭിക്കുക.
സാങ്കേതികതയിലും മറ്റും മാറ്റങ്ങളൊന്നും തന്നെയില്ല. 1 ലിറ്റര്‍ എന്‍ജിനില്‍ തന്നെയാണ് സ്പാര്‍ക്ക് ലഭിക്കുക. 63 പിഎസ് കരുത്താണ് എന്‍ജിനുള്ളത്. 90.3 എന്‍എം ചക്രവീര്യവും വാഹനത്തിനുണ്ട്. മൂന്നു വര്‍ഷത്തെ വാറന്റിയും ഷെവര്‍ലെ വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








