ഷെവര്‍ലെ ബീറ്റ് സെഡാന്‍ മോഡല്‍ വരുന്നു
ഷെവര്‍ലെ ബീറ്റ് സെഡാനെ ആധാരമാക്കി ഒരു ചെറുകാര്‍ വിപണിയിലെത്തിക്കാന്‍ ജനറല്‍ മോട്ടോഴ്‌സ് പദ്ധതിയിടുന്നു. ഈ കാറിന്റെ നിര്‍മാണ പരിപാടികള്‍ക്ക് ഇതിനകം തന്നെ തുടക്കമിട്ടതായാണ് അറിയുന്നത്. രാജ്യത്തെ വിപണിയില്‍ ഷെവര്‍ലെ വലിയ പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണിപ്പോള്‍.
മാരുതി ഡിസൈര്‍, ടാറ്റ സെസ്റ്റ്, ഹോണ്ട അമേസ്, ഹ്യൂണ്ടായ് എക്‌സെന്റ് എന്നീ മോഡലുകളുടെ എതിരാളിയായിട്ടാണ് ബീറ്റ് സെഡാന്‍ വിപണിയിലെത്തുക. ഈ വാഹനത്തിന്റെ നിര്‍മാണപദ്ധതിക്ക് 'എംസിഎം' എന്ന ഒളിപ്പേരില്‍ ഷെവര്‍ലെ തുടക്കമിട്ടതായി അറിയുന്നു.

കാര്‍വിപണിയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സെഗ്മെന്റുകളിലൊന്നാണ് കോംപാക്ട് കാറുകളുടേത്. 4 മീറ്ററിനു താഴെ വലിപ്പം വരുന്ന കാറുകളുടെ ഈ സെഗ്മെന്റില്‍ ഇന്ന് ശക്തമായ മത്സരം തന്നെ നടക്കുന്നുണ്ട്. മറ്റു നിരവധി കാര്‍നിര്‍മാതാക്കളും ഈ സെഗ്മെന്റിലേക്ക് കാറുകളെത്തിക്കാന്‍ താല്‍പര്യം കാണിക്കുന്നുണ്ട്.
ബീറ്റിന്റെ സെഡാന്‍ പതിപ്പ് 2017ല്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം ബീറ്റ് ഹാച്ച്ബാക്കിന്റെ ഒരു സമ്പൂര്‍ണ പുതുക്കലും നടക്കും. വലിയ നഷ്ടത്തിലാണ് ഷെവര്‍ലെ ഇന്ത്യ ഇപ്പോള്‍ വിപണിയില്‍ നില്‍ക്കുന്നത്.


Click it and Unblock the Notifications








