ഷെവര്‍സലെ സെയ്ല്‍ പരിഷ്‌കരിച്ച പതിപ്പ് 24ന്
ഷെവര്‍ലെ സെയ്ല്‍ മോഡലുകൾ പുതുക്കി വിപണിയിലെത്തുന്നു. സെപ്തംബര്‍ 24നാണ് പുതുക്കിയ സെയ്ല്‍ സെഡാനും ഹാച്ച്ബാക്കും നിരത്തിലിറങ്ങുക.
കാറിന്റെ അകം കൂടുതല്‍ മെച്ചപ്പെട്ടതാക്കുന്ന ചില പരിഷ്‌കരണങ്ങളാണ് സെയ്ല്‍ മോഡലുകളിൽ ഷെവര്‍ലെ വരുത്തുന്നത്. പിതിയ സെയ്‌ലില്‍ ഡാഷ്‌ബോര്‍ഡിന്റെ വര്‍ണ പദ്ധതി കറുപ്പും ബീജും നിറങ്ങള്‍ കലര്‍ന്നതായിരിക്കും.

എയര്‍ കണ്ടീഷനിങ് വെന്റുകള്‍ക്കു ചുറ്റും ക്രോമിയത്തിന്റെ സാന്നിധ്യം കാണാന്‍ കഴിയും. ഗിയര്‍ ലിവറിലും ക്രോമിയം പൂശിയിരിക്കും. കാബിനിലെ എല്ലാ ഭാഗങ്ങളുടെയും ഗുണനിലവാരം ഉയര്‍ത്തുകയും ചെയ്യും.
എക്സ്റ്റീരിയറില്‍ ചില ക്രോമിയ പൂശലുകള്‍ പ്രതീക്ഷിക്കാവുന്നതാണ്. ഫോഗ് ലാമ്പിനു ചുറ്റും പിന്‍വശത്തുമെല്ലാം ക്രോമിയം സാന്നിധ്യം കാണാന്‍ കഴിഞ്ഞേക്കും.
ഉയര്‍ന്ന മെയിന്റനന്‍സ് ചെലവ്, സര്‍വീസ് സെന്ററുകളുടെ ഗുണനിലവാരക്കുറവ്, തന്ത്രപരമല്ലാത്ത വിലയിടല്‍, തിരിച്ചുവിളികള്‍ തുടങ്ങിയ നിരവധി പരാതികള്‍ ഉപഭോക്താക്കള്‍ ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് ഷെവര്‍ലെ ഈ പുതുക്കലുമായി വരുന്നത്. ഇ്ത്യയുടെ വിപണിയില്‍ ജനറല്‍ മോട്ടോഴ്‌സ് കുറെക്കൂടി ശ്രദ്ധാപൂര്‍വം പെരുമാറേണ്ടതിന്റെ ആവശ്യകതയുണ്ട്.


Click it and Unblock the Notifications








