ഷെവര്‍ലെ സെയ്ല്‍ പരിമിത പതിപ്പ് പുറത്തിറങ്ങി

ഷെവര്‍ലെ സെയ്‌ലിന്റെ ഒരു പരിമിത പതിപ്പ് പുറത്തിറങ്ങി. നിരവധി പുതു സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്താണ് ഷെവര്‍ലെയുടെ ഈ സെഡാന്‍ പതിപ്പ് വിപണിയിലെത്തിയിരിക്കുന്നത്.

വന്‍ ആഘോഷങ്ങളോടെയാണ് സെയ്ല്‍ സെഡാന്‍ വിപണിയിലെത്തിയതെങ്കിലും വിപണി പ്രസ്തുത ആഘോഷം ഏറ്റുപിടിക്കുകയുണ്ടായില്ല. ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് പുതിയ ലിമിറ്റഡ് എഡിഷന്‍.

ഷെവര്‍ലെ സെയ്ല്‍ പരിമിത പതിപ്പ്

ഏതെങ്കിലും പ്രത്യേക പതിപ്പില്‍ മാത്രമല്ല ഷെവര്‍ലെ സെയ്ല്‍ സെഡാനിന്റെ പരിമിത പതിപ്പ് ലഭ്യമാക്കുക എന്നാണ് മനസ്സിലാക്കാനാവുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എൻജിനുകള്‍ ഘടിപ്പിച്ചാണ് സെയ്ല്‍ സെഡാന്‍ വിപണിയിലെത്തുന്നത്. എആര്‍എഐ നിര്‍ദ്ദേശപ്രകാരം ലിറ്ററിന് 18.2 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുണ്ട് പെട്രോള്‍ എന്‍ജിന്‍. ഡീസല്‍ എന്‍ജിന്‍ ലിറ്ററിന് 22.1 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു.

ഷെവര്‍ലെ സെയ്ല്‍ പരിമിത പതിപ്പ്

അധികമായി ചില സന്നാഹങ്ങള്‍ വാഹനത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. സാങ്കേതികമായി യാതൊരു മാറ്റവും വാഹനത്തില്‍ വരുത്തിയിട്ടില്ല.

ഷെവര്‍ലെ സെയ്ല്‍ പരിമിത പതിപ്പ്

ബൂട്ട്‌ലിഡില്‍ ലിമിറ്റഡ് എഡിഷന്‍ ബാഡ്ജ്, വശങ്ങളില്‍ മനോഹരമായ ഡികാലുകള്‍, ഔട്‌സൈഡ് മിററില്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ക്രോമിയം പൂശിയ ബൂട്ട് ലിഡ് എന്നിവ പരിമിത പതിപ്പിന്റെ പ്രത്യേകതകളാണ്.

ഷെവര്‍ലെ സെയ്ല്‍ പരിമിത പതിപ്പ്

റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, സില്‍ പ്ലേറ്റുകളില്‍ സെയ്ല്‍ ബാഡ്ജ്, ഡ്യുവല്‍ ടോണ്‍ ലിമിറ്റഡ് എഡിഷന്‍ സീറ്റ് കവറുകള്‍, കുഷ്യന്‍ പില്ലോകള്‍ എന്നിങ്ങനെയുള്ള സന്നാഹനങ്ങളും വാഹനത്തിലുണ്ട്. അധികമായി കൂട്ടിച്ചേര്‍ത്തിരിക്കുന്നവയ്‌ക്കെല്ലാം കൂടി 45,000 രൂപ മതിപ്പുണ്ടെന്നാണ് ഷെവര്‍ലെ അവകാശപ്പെടുന്നത്.

More from DriveSpark

Article Published On: Wednesday, February 19, 2014, 14:59 [IST]
English summary
It does not look like the Chevrolet Sail special edition is limited to any certain variant of the sedan and it is being offered for INR 5.36 lakhs (ex-showroom) onwards.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X